ആന്ധ്രാ ബാങ്കിൽ സ്വർണ ബോണ്ട് വില്പന

Posted on: September 3, 2016

Andhra-Bank-Logo-Big

കൊച്ചി : കേന്ദ്ര സർക്കാരിന്റെ സ്വർണ ബോണ്ട് പദ്ധതിയുടെ അഞ്ചാം ഗഡു വിൽപന ആന്ധ്രാ ബാങ്കിന്റെ 2835 ശാഖകളിലൂടെ ആരംഭിച്ചു. വിൽപന സെപ്റ്റംബർ 9 ന് സമാപിക്കും. അഞ്ചാം ഗഡു സ്വർണ ബോണ്ടിന് 2.75 ശതമാനമാണ് പലിശ നിരക്ക്. ഇഷ്യു വില ഗ്രാമിന് 3150 രൂപയും. എട്ടുവർഷമാണ് ബോണ്ടിന്റെ കാലാവധി. ആവശ്യമെങ്കിൽ അഞ്ചുവർഷത്തിനുശേഷം നിക്ഷേപം അവസാനിപ്പിക്കാം.

ഇന്ത്യയിൽ താമസിക്കുന്ന പൗരന്മാർ, എച്ച്‌യുഎഫ്, ട്രസ്റ്റ്, യൂണിവേഴ്‌സിറ്റി, ചാരിറ്റബിൾ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് സ്വർണ ബോണ്ട് വാങ്ങാം. കുറഞ്ഞത് ഒരു ഗ്രാം വാങ്ങണം. കൂടിയത് 500 ഗ്രാം വരെ വാങ്ങാം. ഭൗതീകമായി സ്വർണം വാങ്ങി സൂക്ഷിക്കാതെ സ്വർണത്തിൽ നിക്ഷേപം നടത്താനുള്ള സംവിധാനമാണ് ഗോൾഡ് ബോണ്ട് സ്‌കീം. സ്വർണ ബോണ്ട് വിൽക്കുമ്പോൾ വിപണി വിലയ്ക്കു (റിസർവ് ബാങ്ക് അതാതു സമയത്തു നിശ്ചയിക്കുന്നത്) തുല്യമായ തുക ലഭിക്കും.

TAGS: Andhra Bank |