ആന്ധ്രാ ബാങ്കിൽ സ്വർണ ബോണ്ട് വിൽപ്പന ആരംഭിച്ചു

Posted on: July 18, 2016

Andhra-Bank-branch-Big

കൊച്ചി : ആന്ധ്രാ ബാങ്ക് പൊതുജനങ്ങൾക്കായി സ്വർണ ബോണ്ട് നാലാം സീരീസ് വിൽപ്പന ആരംഭിച്ചു. ആന്ധ്ര ബാങ്കിന്റെ രാജ്യത്തെ 2826 ബ്രാഞ്ചുകളിൽ എവിടെ നിന്നും ജൂലൈ 22 വരെ സ്വർണ ബോണ്ട് സ്വന്തമാക്കാം.

ഇന്ത്യൻ പൗരത്വമുള്ള വ്യക്തികൾ, എച്ച്‌യുഎഫ്, ട്രസ്റ്റ്, യൂണിവേഴ്‌സിറ്റി, ചാരിറ്റബിൾ ഇൻസ്റ്റിറ്റിയൂഷൻ എന്നിവർക്കെല്ലാം ബോണ്ട് വാങ്ങാവുന്നതാണ്. ഏറ്റവും കുറഞ്ഞ നിക്ഷേപം ഒരു ഗ്രാമും കൂടിയത് 500 ഗ്രാമുമാണ്. സ്വർണം ഗ്രാമിന് 3119 രൂപയാണ് വിൽപ്പന വില. 2.75 ശതമാനമാണ് പലിശ നിരക്ക്. പലിശ ദ്വൈവാർഷികമായും കൈപ്പറ്റാം. എട്ടു വർഷമാണ് നിക്ഷേപ കാലാവധി.