ആന്ധ്രാബാങ്കിന് 1000 കോടി രൂപ മൊത്ത ലാഭം

Posted on: August 9, 2016

Andhra-Bank-Logo-Bigകൊച്ചി : ആന്ധ്രാ ബാങ്കിന് 2016 ജൂണിൽ അവസാനിച്ച ക്വാർട്ടറിൽ 1000 കോടി രൂപ മൊത്തലാഭം നേടി. മുൻവർഷമിതേ കാലയളവിലെ 826 കോടി രൂപയേക്കാൾ 21.1 ശതമാനം വർധനയാണിത്. എന്നാൽ വകയിരുത്തലിലുണ്ടായ വർധനയെത്തുടർന്ന് അറ്റാദായം മുൻവർഷം ആദ്യക്വാർട്ടറിലെ 203 കോടി രൂപയിൽനന്നു 31 കോടി രൂപയിലേക്ക് താഴ്ന്നു. ഇടിവ് 84.7 ശതമാനം. വകയിരുത്തൽ മുൻവർഷമിതേ കാലയളവിലെ 623 കോടി രൂപയിൽനിന്നു 55.5 ശതമാനം വർധനയോടെ 969 കോടി രൂപയിലേക്ക് ഉയർന്നു. അറ്റനിഷ്‌ക്രിയ ആസ്തി (നെറ്റ് എൻപിഎ) കഴിഞ്ഞ വർഷം ജൂൺ ക്വാർട്ടറിലെ 2.99 ശതമാനത്തിൽനിന്നു 6.21 ശതമാനമായി ഉയർന്നു.

ബാങ്കിന്റെ മൊത്തം ബിസിനസ് ഈ ക്വാർട്ടറിൽ 3,15,496 കോടി രൂപയിലെത്തി. മുൻവർഷമിതേ കാലയളവിലെ 2,79,226 കോടി രൂപയേക്കാൾ 13 ശതമാനം വളർച്ചയാണ് ബിസിനസിലുണ്ടായത്. ഡിപ്പോസിറ്റ് 16.2 ശതമാനം വർധനയോടെ 153380 കോടി രൂപയിൽനിന്നു 178268 കോടി രൂപയിലെത്തിയപ്പോൾ വായ്പ 9 ശതമാനം വർധനയോടെ 137228 കോടി രൂപയായി ഉയർന്നു. ബാങ്കിന്റെ വരുമാനം ഈ ക്വാർട്ടറിൽ 7.2 ശതമാനം വർധനയോടെ 4855 കോടി രൂപയിലെത്തി. മുൻവർഷമിത് 4529 കോടി രൂപയായിരുന്നു. പലിശയിതര വരുമാനം 54.1 ശതമാനം വർധനയോടെ 314 കോടി രൂപയിൽനിന്നു 484 കോടി രൂപയിലേക്ക് ഉയർന്നു.

അറ്റപലിശ മാർജിൻ നേരിയ തോതിലുയർന്ന് 2.9 ശതമാനമായി. ഫണ്ട് കോസ്റ്റ് 6.72 ശതമാനത്തിൽനിന്നു 6.02 ശതമാനത്തിലേക്കു താഴ്ന്നപ്പോൾ ഡിപ്പോസിറ്റ് കോസ്റ്റ് 7.46 ശതമാനത്തിൽനിന്നു 6.75 ശതമാനമായി കുറഞ്ഞു. കാസാ ഡിപ്പോസിറ്റ് 14.3 ശതമാനം വർധനയോടെ 47089 കോടി രൂപയായി. കാർഷിക വായ്പ (25 ശതമാനം), റീട്ടെയ്ൽ വായ്പ ( 26.5 ശതമാനം) എംഎസ്എംഇ വായ്പ (3.1 ശതമാനം), മുൻഗണനാവായ്പ (12.3 ശതമാനം) തുടങ്ങിയവയെല്ലാം വളർച്ച നേടി.

ജൂൺ ക്വാർട്ടറിൽ ബാങ്കിന്റെ ശാഖകളുടെ എണ്ണം 2821 ആയി. എടിഎം 3711. ബാങ്കിന്റെ മൊത്തം ഡെലിവറി പോയിന്റുകളുടെ എണ്ണം 6570 ആയി. ശാഖകളിൽ 832 എണ്ണം ഗ്രാമീണ മേഖലയിലും 759 എണ്ണം അർധ ഗ്രാമീണ മേഖലകളിലും 763 എണ്ണ നഗരങ്ങളിലും 467 എണ്ണം മെട്രോയിലുമാണ്. ടയർ ടു മൂലധനമായി 1000 കോടി രൂപയും ടയർ വൺ മൂലധനമായി ബോണ്ട് വഴി 900 കോടി രൂപയും ബാങ്ക് സമാഹരിച്ചിരുന്നു.

TAGS: Andhra Bank |