മുദ്ര വഴി നല്‍കിയത് 15 ലക്ഷം കോടി

Posted on: April 8, 2021

ന്യൂഡല്‍ഹി : നവസംരംഭകര്‍ക്ക് സാമ്പത്തിക സഹായം ഉറപ്പു നല്‍കുന്നതിനു പ്രഖ്യാപിച്ച മുദ്ര പദ്ധതി പ്രകാരം വിതരണം ചെയ്തത് 14.96 ലക്ഷം കോടി രൂപ. 2015 ഏപ്രില്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പദ്ധതി വഴി ആറുവര്‍ഷത്തിനിടെ ഏകദേശം 28.68 കോടി ആളുകള്‍ക്കു വായ്പ ലഭിച്ചു. കുറഞ്ഞപലിശയില്‍ തുടങ്ങാനുദേശിക്കുന്ന സംരംഭത്തിനനുസരിച്ചു മൂന്നുഘട്ടങ്ങളായാണു വായ്പ അനുവദിക്കുന്നത്.

ശിശു ഘട്ടത്തില്‍ 50,000 രൂപ യും കിഷോര്‍ ഘട്ടത്തില്‍ 50,000 – 5,00,000 രൂപ യും തരുണ്‍ ഘട്ടത്തില്‍ 10 ലക്ഷവുമാണ് അനുവദിക്കുക. രാജ്യത്തെ എല്ലാ ബാങ്കുകളും മുദവായ്പ നല്‍കുന്നുമുണ്ട്. 2020- 21 ല്‍ മാത്രം 4, 20 കോടി വായ്പകള്‍ വഴി 2.66 ലക്ഷം കോടി രൂപ യാണ് പദ്ധതിക്കു കീഴില്‍ അനുവദിച്ചത്. കോവിഡിനിടയിലും സഹായം തുടര്‍ന്നത് സംരംഭകര്‍ക്കു വലിയ ആശ്വാസമായിരുന്നു. വായ്പയു
ടെ ശരാശരി തുട 52,000 രൂപയാണ്. ഈടാവശ്യമില്ലെന്നതാണ് മുദ്ര പദ്ധതിയുടെ പ്രധാന ആകര്‍ഷണം. 10 ലക്ഷം രൂപവരെയാണ് വായ്പ ലഭിക്കുക.

 

TAGS: Mudra Loan |