ആന്ധ്രാ ബാങ്ക് ധനവൃദ്ധി പ്ലസ്

Posted on: March 12, 2016

Andhra-Bank-DHANA-VRUDHI-Bi

കൊച്ചി : ആന്ധ്രാ ബാങ്ക് ധനവൃദ്ധി പ്ലസ് എന്ന പേരിൽ 400 ദിവസത്തേക്കുള്ള പ്രത്യേക ടേം ഡിപ്പോസിറ്റ് പദ്ധതി പ്രഖ്യാപിച്ചു. പലിശ നിരക്ക് 7.9 ശതമാനമാണ്. മുതിർന്ന പൗരന്മാർക്ക് 0.5 ശതമാനം പലിശ കൂടുതൽ ലഭിക്കും.

ഒന്നു മുതൽ 10 വർഷം വരെയുള്ള ടേം ഡിപ്പോസിറ്റിന്റെ പലിശ നിരക്കായ 7.75 ശതമാനത്തേക്കാൾ 0.15 ശതമാനം കൂടുതലാണിത്. മാർച്ച് 31 വരെ ഈ പദ്ധതിയിൽ നിക്ഷേപം നടത്താം. പുനർ നിക്ഷേപ പദ്ധതിയാണിത്. ഈ പദ്ധതിയിൽ കുറഞ്ഞ നിക്ഷേപം 10,000 രൂപയും കൂടിയ നിക്ഷേപം ഒരു കോടി രൂപയുമാണ്.

കാലാവധിക്കു മുമ്പേ പദ്ധതി അവസാനിപ്പിക്കുന്നതിനു ചാർജ് ഒന്നും ഈടാക്കുന്നില്ല. എന്നാൽ ലഭിക്കുന്ന പലിശ ആ കാലയളവിലെ ടേം ഡിപ്പോസിറ്റിന്റേതായിരിക്കും. നോമിനേഷൻ സൗകര്യവും ലഭ്യമാണ്.