ആക്‌സിസ് ബാങ്ക്- ഷോപ്പേഴ്സ് സ്റ്റോപ്പ് കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി

Posted on: April 17, 2024

കൊച്ചി :  സ്വകാര്യ ബാങ്കുകളിലൊന്നായ ആക്‌സിസ് ബാങ്ക് മുന്‍നിര പ്രീമിയം ഫാഷന്‍, ബ്യൂട്ടി, ഗിഫ്റ്റിംഗ് സ്ഥാപനമായ ഷോപ്പേഴ്സ് സ്റ്റോപ്പുമായി സഹകരിച്ച് ആക്‌സിസ് ബാങ്ക് ഷോപ്പേഴ്സ് സ്റ്റോപ്പ് കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി. ഓണ്‍ലൈന്‍, ഓഫ്ലൈന്‍ ഷോപ്പിങ്ങുകളില്‍ മികച്ച അനുഭവങ്ങളാവും ഈ കാര്‍ഡ് പ്രദാനം ചെയ്യുക.

ഉയര്‍ന്ന ഷോപ്പിങ് റിവാര്‍ഡുകള്‍, ഇന്ധന സര്‍ചാര്‍ജ് ഇളവ്, ഡൈനിംഗ് പ്രിവിലേജുകള്‍ തുടങ്ങിയ നിരവധി ആനുകൂല്യങ്ങളാവും കാര്‍ഡ് ഉടമകള്‍ക്കു ലഭിക്കുക. ഷോപ്പേഴ്സ് സ്റ്റോപ്പ് ഫസ്റ്റ് സിറ്റിസണ്‍ ക്ലബ് ഗോള്‍ഡന്‍ ഗ്ലോ കോംപ്ലിമെന്ററി മെമ്പര്‍ഷിപ്പ്, ഷോപേഴ്‌സ് സ്റ്റോപ്പിലെ ചെലവഴിക്കലുകള്‍ക്ക് 20 ഫസ്റ്റ് സിറ്റിസണ്‍ പോയിന്റുകള്‍ വരെ, കാലാവധി തീരാത്ത ഫസ്റ്റ് സിറ്റിസണ്‍ പോയിന്റുകള്‍, ഈസി ഡൈനറുമായി ചേര്‍ന്ന് പ്രതിമാസം 500 രൂപ വരെ വരുന്ന 15 ശതമാനം തല്‍ക്ഷണ ഇളവ്, 400 രൂപ മുതല്‍ 5000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് സ്റ്റേറ്റ്‌മെന്റ് മാസത്തില്‍ 400 രൂപ വരെയെന്ന നിലയില്‍ 1 ശതമാനം ഇന്ധന സര്‍ചാര്‍ജ് ഇളവ് തുടങ്ങിയ ആനുകൂല്യങ്ങളും കാര്‍ഡ് ഉടമകള്‍ക്കു ലഭിക്കും.

പുതിയ ഉപഭോക്തൃ മേഖലകളിലേക്ക് എത്താനും അവരുടെ ഉയര്‍ന്നു വരുന്ന ആവശ്യങ്ങള്‍ നിറവേറ്റാനുമായുള്ള തുടര്‍ച്ചയായ ശ്രമങ്ങളാണു തങ്ങള്‍ നടത്തുന്നതെന്ന് ആക്‌സിസ് ബാങ്ക് കാര്‍ഡ്‌സ് ആന്റ് പെയ്‌മെന്റ്‌സ് വിഭാഗം മേധാവിയും പ്രസിഡന്റുമായ സഞ്ജീവ് മോഘെ പറഞ്ഞു. തങ്ങളുടെ മൂല്യങ്ങളും ശ്രദ്ധാമേഖലകളും പങ്കു വെക്കുന്ന ഷോപ്പേഴ്സ് സ്റ്റോപ്പ് ബ്രാന്‍ഡുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ ആഹ്‌ളാദമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കാം: https://www.axisbank.com/retail/cards/credit-card/axis-bank-shoppers-stop-credit-card