വണ്ടർലയുടെ അറ്റാദായത്തിൽ ഇടിവ്

Posted on: February 1, 2017

ബംഗലുരു : അമ്യൂസ്‌മെന്റ് പാർക്കായ വണ്ടർലാ ഹോളിഡെയ്‌സ് നടപ്പു സാമ്പത്തികവർഷം മൂന്നാംക്വാർട്ടറിൽ 4.21 കോടി രൂപ അറ്റാദായം നേടി. മുൻവർഷം ഇതേകാലയളവിൽ 12.26 കോടിയായിരുന്നു അറ്റാദായം. അറ്റാദായത്തിൽ 66 ശതമാനം ഇടിവുണ്ടായി. അതേസമയം കമ്പനിയുടെ വരുമാനം 53.08 കോടിയിൽ നിന്ന് 71.44 കോടിയായി വർധിച്ചു. വരുമാനത്തിൽ 34.50 ശതമാനം വളർച്ചകൈവരിച്ചു.

ബംഗലുരു, കൊച്ചി, ഹൈദരാബാദ് പാർക്കുകളിലെ സന്ദർശകരുടെ എണ്ണം 32 ശതമാനം വർധിച്ചതായി വണ്ടർലാ ഹോളിഡെയ്‌സ് മാനേജിംഗ് ഡയറക്ടർ അരുൺ ചിറ്റിലപ്പിള്ളി പറഞ്ഞു. നികുതികൾക്കും തേയ്മാനച്ചെലവുകൾക്കുമുള്ള വകയിരുത്തലുകളാണ് ലാഭമാർജിനുകൾ കുറയാൻ ഇടയാക്കിയത്.