വണ്ടര്‍ലായ്ക്ക് 24 ശതമാനം ലാഭവളര്‍ച്ച

Posted on: October 30, 2019

കൊച്ചി : അമ്യൂസ്‌മെന്റ് പാര്‍ക്കായ വണ്ടര്‍ലാ ഹോളിഡേയ്‌സ് നടപ്പു സാമ്പത്തിക വർഷം
ആദ്യപകുതിയില്‍ 42.19 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ 33.91 കോടി രൂപയായിരുന്നു ലാഭം. 24 ശതമാനം വര്‍ധന. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ 149.47 കോടി രൂപയായിരുന്ന അറ്റ വരുമാനം 165.23 കോടി രൂപയായി ഉയര്‍ന്നു.

ജൂലായ്-സെപ്റ്റംബര്‍ ക്വാർട്ടറിൽ 43.92 കോടി രൂപയുടെ അറ്റ വരുമാനമാണ് വണ്ടര്‍ലാ നേടിയത്. ഇക്കാലയളവിലെ ലാഭം 0.94 കോടി രൂപയില്‍ നിന്ന് 0.16 കോടി രൂപയായി കുറഞ്ഞു.
ഒഡീഷയിലും ചെന്നൈയിലും അമ്യൂസ്‌മെന്റ് പാര്‍ക്ക് നിര്‍മിക്കുമെന്ന് കമ്പനി അറിയിച്ചു.