വണ്ടർലാ : അറ്റാദായം 6.54 കോടി രൂപ

Posted on: February 15, 2018

ബംഗലുരു : വണ്ടർല നടപ്പ് സാമ്പത്തിക വർഷം ഡിസംബർ 31 ന് അവസാനിച്ച മൂന്നാം ക്വാർട്ടറിൽ 52 ശതമാനം അറ്റാദായ വളർച്ചനേടി. അറ്റാദായം മുൻ വർഷം ഇതേകാലയളവിലെ 4.39 കോടിയിൽ നിന്ന് 6.54 കോടിയായി വർധിച്ചു. ഇക്കാലയളവിൽ മൊത്തവരുമാനം 76.77 കോടിയിൽ നിന്ന് 5 ശതമാനം വർധിച്ച് 80.23 കോടിയായി.

ഹൈദരാബാദ് പാർക്ക് സന്ദർശിച്ചവരുടെ എണ്ണത്തിൽ 11 ശതമാനം വർധനയുണ്ടായി. അതേസമയം ബംഗലുരു പാർക്കിലെ സന്ദർശകരുടെ എണ്ണം 12 ശതമാനവും കൊച്ചി പാർക്കിലെ സന്ദർശകരുടെ എണ്ണം 15 ശതമാനവും കുറഞ്ഞു. ജിഎസ്ടി നിരക്ക് 18 ശതമാനമായി കുറച്ചത് വരുംനാളുകളിൽ നേട്ടമാകുമെന്ന് മാനേജിംഗ് ഡയറക്ടർ അരുൺ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.