വണ്ടര്‍ലായില്‍ അധ്യാപകര്‍ക്കും ഹോസ്പിറ്റാലിറ്റി ജീവനക്കാര്‍ക്കും പ്രത്യേക ഓഫര്‍

Posted on: September 19, 2023

കൊച്ചി : അമ്യൂസ്‌മെന്റ് പാര്‍ക്ക് ശൃംഖലയായ വണ്ടര്‍ലാ ഹോളി ഡേയ്‌സ് അധ്യാപകര്‍ക്കും ഹോസ്പിറ്റാലിറ്റി ജീവനക്കാര്‍ ക്കുമായി പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു. 30 വരെ അധ്യാപകര്‍ക്കും കൂടെയുള്ളമൂന്നുപേര്‍ക്കും പാര്‍ക്കിലേക്കുള്ള പ്രവേശന ടിക്കറ്റ് നിരക്കില്‍ 35 ശതമാനവും ഹോസ്പിറ്റാലിറ്റി ജീവനക്കാര്‍ക്ക് 5നും 20നും 20 ശതമാനവുംകിഴിവ് ലഭിക്കും.

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്കും റെസ്റ്റോറട്ടല്‍, റിസോര്‍ട്ട് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെയുള്ള എല്ലാഹോസ്പിറ്റാലിറ്റി ജീവനക്കാര്‍ക്കും കിഴിവ് ലഭിക്കുമെന്നും വണ്ടര്‍ലായുടെ കൊച്ചി, ബംഗളുരു, ഹൈദരാബാദ് പാര്‍ക്കുകളില്‍ ഓഫര്‍ ലഭ്യമാകുമെന്നും മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ ചിറ്റിലപ്പള്ളി പറഞ്ഞു.

www.wonderla.com എന്ന വെബ്‌സൈറ്റിലൂടെ മുന്‍കുട്ടിയും സന്ദര്‍ശനദിവസം പാര്‍ക്ക് കൗണ്ടറുകളില്‍നിന്നും ടിക്കറ്റുകള്‍ വാങ്ങാവുന്നതാണ് Ph : 0484 3514001,75938 53107.