വണ്ടര്‍ലാ വണ്ടര്‍ കിച്ചന്‍ പ്രവര്‍ത്തനമാരംഭിച്ചു

Posted on: September 1, 2020

കൊച്ചി: അമ്യൂസ്‌മെന്റ് പാര്‍ക്കായ വണ്ടര്‍ലാ ഹോളിഡേയ്‌സ് ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി വണ്ടര്‍ കിച്ചന്‍ എന്ന പേരില്‍ മൂന്നാമത്ത ക്ലൗഡ് കിച്ചന്‍ കൊച്ചിയില്‍ തുടങ്ങി. കാക്കനാട് സണ്‍റൈസ് ഹോസ്പിറ്റലിനു സമീപത്തായുള്ള ഈ ഔട്ട്‌ലെറ്റ് വണ്ടര്‍ലാഹോളിഡേയ്‌സിന്റെ സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും വി-സ്റ്റാര്‍ മാനേജിംഗ് ഡയറക്ടര്‍ ഷീല കൊച്ചൗസേപ്പും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

വണ്ടര്‍ലാ ഹോളിഡേയ്‌സ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് ജോസഫ്, വണ്ടര്‍ലാ ഡയറക്ടര്‍ ബോര്‍ഡ് അംഗം അഞ്ജലി നായര്‍, വണ്ടര്‍ലാ കൊച്ചി പാര്‍ക്ക് ഹെഡ് എം.എ. രവികുമാര്‍ എന്നിവര്‍ പങ്കെടുത്തു. ബംഗളുരുവിലെ ആദ്യ രണ്ട് ഔട്ട്‌ലെറ്റുകളുടെ വിജയകരമായ പ്രവര്‍ത്തങ്ങളുടെ തുടര്‍ച്ചയായാണ് കൊച്ചിയില്‍ തുടങ്ങിയത്.

ആവശ്യക്കാര്‍ക്ക് ഭക്ഷണ സാധനങ്ങള്‍ നേരിട്ട് ഇവിടെ നിന്നു വാങ്ങാം. ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് അഞ്ചു കിലോ മീറ്റര്‍ പരിധിക്കുള്ളില്‍ സൗജന്യമായി എത്തിച്ചും നല്‍കും. സ്വിഗ്ഗി, സൊമാറ്റോ എന്നീ ആപ്പുകളില്‍ ഓര്‍ഡര്‍ ചെയ്തും വാങ്ങാം, രാവിലെ 11.30 മുതല്‍ രാത്രി ഒമ്പതു വരെ വണ്ടര്‍ കിച്ചന്‍ തുറന്നു പ്രവര്‍ത്തിക്കും. ഫോണ്‍: 7592072000, 7592073000