മൈജി : കേരളം കടന്ന് അഖിലേന്ത്യാതലത്തിലേക്ക്

Posted on: September 1, 2019

വിദ്യാർത്ഥിയായിരിക്കുമ്പോഴെ കച്ചവടം തലയ്ക്ക് പിടിച്ച ഒരു പയ്യൻ കോഴിക്കോട് ജില്ലയിലെ താമരശേരിക്ക് അടുത്ത പരപ്പൻപോയിലിലുണ്ടായിരുന്നു. പിതാവിനെയും ജേഷ്ഠൻമാരെയും പോലെ ബിസിനസ് ചെയ്യാനുള്ള ആഗ്രഹമായിരുന്നു മനസുനിറയെ. ഊണിലും ഉറക്കത്തിലും ചിന്ത ബിസിനസ് തന്നെ. പതിനഞ്ചുകാരന്റെ ബിസിനസ് ഭ്രമം കണ്ട പിതാവ് എല്ലാ പിന്തുണയും നൽകി. കുടുംബത്തിന്റെ ലോറി ട്രാൻസ്‌പോർട്ടിംഗിലായിരുന്നു തുടക്കം. ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കാൻ ഒരിക്കൽ ഗൾഫിലൊന്നു പോയി.

മൊബൈൽ ഫോണുകൾ ലോകം കീഴടക്കാൻ തുടങ്ങുന്ന കാലം. ഗൾഫിലെ മൊബൈൽ ഫോൺ ഉപയോഗവും വില്പനയും എ. കെ. ഷാജിയുടെ മനസിൽ ഒരു സംരംഭത്തിന്റെ വിത്തുപാകി. തിരികെ നാട്ടിൽ വന്ന് കോഴിക്കോട് 2006 ൽ ഒരു മൊബൈൽ ഷോപ്പ് തുടങ്ങി. കച്ചവടം പച്ചപിടിച്ചതോടെ കോഴിക്കോട്ടെ നമ്പർ വൺ മൊബൈൽ ഡീലർ ആകണമെന്ന ആഗ്രഹം മനസിലുദിച്ചു. ഇന്ന് ദേശീയ തലത്തിൽ ശ്രദ്ധേയനായ എ. കെ. ഷാജിയെന്ന സംരംഭകന്റെയും മൈജി ബ്രാൻഡിന്റെയും വളർച്ച അവിടെ തുടങ്ങുകയായി. തുടർന്ന് ഷോപ്പുകളുടെ എണ്ണം രണ്ട്, മൂന്ന്, നാല് തുടങ്ങി ഇപ്പോൾ 75 ൽ എത്തി നിൽക്കുന്നു. വൈകാതെ അത് 100 പിന്നിടും.

മൈജി ഫ്യൂച്ചർ

കോഴിക്കോട് പൊറ്റമ്മലിൽ 12,000 ചതുരശ്രയടി വിസ്തീർണത്തിലാണ് 75 ാമത്തെ ഫ്‌ലാഗ്ഷിപ്പ് സ്റ്റോർ മൈജി തുറന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ റീട്ടെയ്ൽ ഷോപ്പാണ്. മൊബൈൽ ഫോണുകൾ, അക്‌സസറികൾ എന്നിവയ്ക്ക് പുറമെ ലാപ് ടോപ്പുകൾ, ടാബ്‌ലറ്റുകൾ, ഡിജിറ്റൽ ക്യാമറകൾ, ടെലിവിഷനുകൾ, എയർകണ്ടീഷണറുകൾ, സൗണ്ട് സിസ്റ്റം തുടങ്ങിയവ കൂടി ഉൾപ്പെടുത്തി മൈജി ഫ്യൂച്ചറിൽ പ്രൊഡക്ട് പോർട്ട്‌ഫോളിയോ വിപുലീകരിച്ചു. കൊച്ചി ഇടപ്പള്ളിയിലെ ഷോറൂമും 6000 സ്‌ക്വയർഫീറ്റിൽ മൈജി ഫ്യൂച്ചർ നിലവാരത്തിലേക്ക് ഉയർത്തും. വർത്തമാന കാലത്തിന് മുമ്പേ സഞ്ചരിക്കുന്ന ഡിജിറ്റൽ ഷോപ്പായിരിക്കും മൈജി ഫ്യൂച്ചർ എന്ന് സ്ഥാപകനും ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എ. കെ. ഷാജി പറഞ്ഞു.

മൈജി കെയർ

റീട്ടെയ്‌ലിംഗിനൊപ്പം സർവീസിംഗിലും മൈജി മികവ് പുലർത്തുന്ന. മൈജിയുടെ എല്ലാ ഷോറൂമുകളിലും പരിശീലനം ലഭിച്ച ടെക്‌നീഷ്യൻമാരുടെ സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്. ഉപഭോക്താക്കളുടെ ഗാഡ്‌ജെറ്റുകളിലെ ഡാറ്റാ നഷ്ടപ്പെടാതെ സുതാര്യവും ആധുനികവുമായ സർവീസ് സംവിധാനമാണ് മൈജി കെയറിലെ ഏറ്റവും വലിയ പ്രത്യേകത. സ്മാർട്ട്‌ഫോൺ, ലാപ്‌ടോപ്പ്, ക്യാമറ, ടാബ്‌ലറ്റ് എന്നിവയുടെ വിദഗ്ധ സർവീസ് മൈജി കെയറിൽ ലഭ്യമാണ്. ലോകോത്തര ബ്രാൻഡുകളുടെ സർവീസിംഗിൽ പ്രാവീണ്യം ലഭിച്ച സാങ്കേതിക വിദഗ്ധരാണ് മൈജി കെയറിലുള്ളത്.

ജി ഡോട്ട് പ്രൊട്ടക്ഷൻ

മൈജി പ്രൊട്ടക്ഷൻ പ്ലാനിലൂടെ ഫോണുകൾക്കും ഗാഡ്‌ജെറ്റുകൾക്കും അംഗീകൃത വില്പനാന്തര സേവനം ലഭ്യമാകുന്നു. ഒരു ചെറിയ തുക മുടക്കിയാൽ എല്ലാ പ്രമുഖ ബ്രാൻഡുകളും നൽകുന്ന വാറന്റി കാലാവധിക്ക് ശേഷം മൈജി ഒരു വർഷം അധിക വാറന്റി നൽകും.

മൈജി എക്‌സ്‌ചേഞ്ച്

മൈജി എക്‌സ്‌ചേഞ്ച് പ്ലാനിലൂടെ നിങ്ങളുടെ മൊബൈൽ ഫോണുകൾ, ലാപ് ടോപ്പുകൾ, ക്യാമറകൾ, മറ്റ് ഗാഡ്‌ജെറ്റുകൾ എന്നിവ മാറ്റി പുതിയത് സ്വന്തമാക്കാൻ അവസരമൊരുക്കുന്നു.

മൈജി എക്‌സ്പ്രസ് ഹോം ഡെലിവറി

മൈജി ഓൺലൈനിലൂടെ (www.myg.in) ഉപഭോക്താക്കൾ തെരഞ്ഞെടുത്ത ഗാഡ്‌ജെറ്റുകൾ കൈകളിലെത്തിക്കുന്നു. അതും ഓഫറുകളോടെ.

മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി

ലോകോത്തര ബ്രാൻഡുകളുടെ സർവീസിംഗിൽ പ്രാവീണ്യം നേടിയ വിദഗ്ധരുടെ മേൽനോട്ടത്തിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടി ക്ലാസ് റൂമുകളിൽ ടെക്‌നീഷ്യൻമാർക്ക് പരിശീലനം നൽകുന്നു. മൈജി സർട്ടിഫിക്കേറ്റോടു കൂടി കോഴ്‌സ് പൂർത്തിയാകുന്നവർക്ക് മൈജി ഷോറൂമുകളിലും രാജ്യത്തിന് അകത്തും പുറത്തും തൊഴിലവസരങ്ങളുണ്ട്. കോഴിക്കോട് പൊറ്റമൽ ഷോറൂമിന്റെ നാലാം നിലയിൽ 3000 ചതുരശ്രയടി സ്ഥലത്താണ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നത്.

വളർച്ച കേരളത്തിന് പുറത്തേക്ക്

ഇന്ത്യയിലെ ഏറ്റവും വലിയ സ്മാർട്ട്‌ഫോൺ മാർക്കറ്റുകളിലൊന്നാണ് കേരളം. കേരളത്തിൽ വിൽക്കപ്പെടുന്ന അഞ്ചിൽ ഒരു ഫോൺ മൈജിയിലൂടെയാണ്. കേരളത്തിൽ മൊബൈൽ റീട്ടെയ്ൽ രംഗത്ത് ഒന്നാം സ്ഥാനത്താണ് മൈജി. ദേശീയ തലത്തിൽ ആദ്യ പത്തു സ്ഥാനങ്ങളിലൊന്നിൽ മൈജി ഇടംപിടിച്ചിട്ടുണ്ട്. 2021 ടെ ആദ്യ മൂന്ന് സ്ഥാനങ്ങളിലൊന്നിൽ എത്തുകയാണ് മൈജിയുടെ ലക്ഷ്യമെന്ന് എ.കെ. ഷാജി പറഞ്ഞു.

നൂറ് സ്‌റ്റോറുകളും 1000 കോടി രൂപ വിറ്റുവരവുമാണ് മൈജി 2020 ൽ ലക്ഷ്യമിടുന്നത്. കൃത്യമായ വിഷനും ബിസിനസ് പ്ലാനുമുള്ള ഷാജിക്ക് ഈ ലക്ഷ്യം ആസാധ്യമല്ല. നിലവിൽ 1500 ലേറെപ്പേർക്ക് നേരിട്ട് തൊഴിലവസരം നൽകുന്ന സംരംഭാണ് മൈജി. ശാഖകളുടെ എണ്ണം 100 ആകുമ്പോൾ തൊഴിലവസരങ്ങൾ 2000 മാകും. കേരളത്തിൽ നൂറ് സ്‌റ്റോറുകൾ എന്ന ലക്ഷ്യം പൂർത്തിയാക്കിയ ശേഷം തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലേക്കും ജിസിസി രാജ്യങ്ങളിലേക്കും മൈജിയുടെ റീട്ടെയ്ൽ ശൃംഖല വ്യാപിപ്പിക്കും. ഇതിലൂടെ ജുവല്ലറി, ടെക്‌സ്‌റ്റൈൽ ബ്രാൻഡുകൾക്ക് ശേഷം കേരളത്തിന് പുറത്തേക്ക് വ്യാപാരശൃംഖല വ്യാപിപ്പിച്ച ആദ്യ സംരംഭമാകുകയാണ് മൈജി.

മൈജി സ്മാർട്ട്‌ഫോൺ

റീട്ടെയ്ൽ രംഗത്തെ മുന്നേറ്റത്തിനൊപ്പം കേരളത്തിന്റെ സ്വന്തം മൊബൈൽ ബ്രാൻഡ് വികസിപ്പിക്കാനും ഈ യുവസംരംഭകന് പദ്ധതിയുണ്ട്. ഓരോ മലയാളിക്കും അഭിമാനക്കാവുന്ന രാജ്യാന്തര നിലവാരമുള്ള ഉത്പന്നങ്ങളായിരിക്കും മൈജി ബ്രാൻഡിൽ പുറത്തിറങ്ങുന്നത്. ഇതിനു ആർ ആൻഡ് ഡി പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. കേരളത്തിൽ തന്നെ ഫാക്ടറി തുടങ്ങണമെന്നുള്ളതാണ് എ. കെ. ഷാജിയുടെ സ്വപ്‌നം.

സ്മാർട്ട്‌ഫോണിന് പുറമെ ടെലിവിഷൻ, എയർകണ്ടീഷണർ തുടങ്ങിയവയും സ്വന്തമായി നിർമ്മിച്ച് വിപണിയിൽ അവതരിപ്പിക്കാൻ മൈജി തയാറെടുക്കുകയാണ്. സ്വന്തമായുള്ള റീട്ടെയ്ൽ ശൃംഖലയും സർവീസ് സെന്റർ ശൃംഖലയും വിപണനത്തിനും വില്പനാന്തര സേവനങ്ങൾക്കും ഏറെ സഹായകമാകുമെന്ന് ഷാജി ചൂണ്ടിക്കാട്ടി.

ബ്രാൻഡ് അംബാസഡർ മോഹൻലാൽ

രാജ്യത്തെ ഡിജിറ്റൽ വിപണനരംഗത്ത് കുതിച്ചുചാട്ടത്തിന് ഒരുങ്ങുകയാണ് മൈജി. മലയാളികളുടെ ജനപ്രിയ നടൻ പത്മഭൂഷൺ മോഹൻലാൽ ആണ് മൈജിയുടെ ബ്രാൻഡ് അംബാസഡർ. മൈജി കോഴിക്കോട് ആരംഭിച്ച ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഷോറൂം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് അദ്ദേഹം മൈജിയുടെ മുഖമായി മാറിയത്.

ലിപ്‌സൺ ഫിലിപ്പ്