മൈജി ‘ഫൂള്‍ ആകാതെ കൂള്‍ ആകൂ’ ക്യാംപെയ്ന്‍ അവതരിപ്പിച്ചു

Posted on: February 20, 2024

കോഴിക്കോട് : എസി വാങ്ങി കബളിപ്പിക്കപ്പെടാതിരിക്കാന്‍, ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കാനായി ‘മൈജി ഫൂള്‍ ആകാതെ കൂള്‍ ആകൂ’ ക്യാംപെയ്ന്‍ അവതരിപ്പിച്ചു. തിരഞ്ഞെടുത്ത എസി ബ്രാന്‍ഡുകള്‍ സീറോ ഡൗണ്‍ പേയ്‌മെന്റില്‍ വാങ്ങാന്‍ സൗകര്യമൊരുക്കുന്ന ‘മൈജി ബിഗ് സേവ്’ എസി എക്‌സ്‌പോയുടെ ഭാഗമാണു ബോധവല്‍ക്കരണ ക്യാംപെയ്ന്‍ എന്നു മൈജി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ.ഷാജി അറിയിച്ചു.

ആധുനികമായ നാനോ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന പുതിയതരം എസികള്‍ മുറിക്കുള്ളിലെ പൊടി, ഫംഗസ്, ബാക്ടീരിയ, വൈറസ് എന്നിവയെ അരിച്ചു മാറ്റി ഉപയോക്താവിന്റെ ആരോഗ്യം സംരക്ഷിക്കുന്ന ഹെല്‍ത്ത് എസികളായാണ് ബ്രാന്‍ഡ് ചെയ്യപ്പെടുന്നത്.

ലോകോത്തര കമ്പനികളായ 17 ല്‍ പരം ബ്രാന്‍ഡുകളുടെ ഇത്തരം എസികള്‍ മൈജിയില്‍ ലഭിക്കും.വര്‍ധിച്ചുവരുന്ന വൈദ്യുതി ബില്ലിനെ പ്രതിരോധിക്കാന്‍ ഏറ്റവും ഊര്‍ജക്ഷമമായ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങുള്ള എസികളുടെ വലിയ നിരയാണ് മൈജിയില്‍ ഉള്ളത്. സംശയനിവാരണത്തിന് വിദഗ്ധരുടെ സേവനവും മൈജി എക്‌സ്ട്രാ ചേഞ്ച് ഓഫര്‍ വഴി പഴയതു മാറ്റി വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു.

TAGS: Myg |