മൈജി അവതരിപ്പിച്ച സണ്‍സാ സെയിലില്‍ ലാപ്‌ടോപ്പുകള്‍ക്ക് കാഷ്ബാക്കും വമ്പന്‍ വിലക്കുറവും

Posted on: March 2, 2024

കോഴിക്കോട് : ശനി, ഞായര്‍ ഷോപ്പിംഗ് ആഘോഷമാക്കാന്‍ മൈജി അവതരിപ്പിച്ച സണ്‍സാ സെയിലില്‍ ലാപ്‌ടോപ്പുകള്‍ക്ക് കാഷ്ബാക്കും വമ്പന്‍ വിലക്കുറവും. ഇന്നും നാളെയും നടക്കുന്ന സണ്‍സാ സെയിലില്‍ എല്ലാ ലാപ്‌ടോപ്പ് ബ്രാന്‍ഡുകള്‍ക്കും 1,999 രൂപ കാഷ്ബാക്ക് ലഭിക്കും.

ആപ്പിള്‍, എച്ച്പി, ലെനോവോ, അസൂസ്, ഡെല്‍, സാംസംഗ്, എയ്‌സര്‍, എംഎസ്‌ഐ തുടങ്ങിയ പ്രമുഖ കമ്പനികളുടെ ലാപ്‌ടോപ്പുകള്‍ക്ക് ഈ ഓഫറുണ്ട്. ഉപയോക്താവിന്റെ ആവശ്യാനുസരണം തിരഞ്ഞെടുക്കാന്‍ 14th Gen Intel Core, Apple, Ryzen പ്രോസസ്സറുകള്‍, വിവിധ സ്‌ക്രീന്‍ സൈസ്, RAM, SSD & HDD സ്റ്റോറേജ് സംവിധാനം എന്നിവയോടെ വൈവിധ്യമാര്‍ന്ന ഒട്ടേറെ ബ്രാന്‍ഡുകള്‍ ലഭ്യമാണ്.

പഴയതോ പ്രവര്‍ത്തനരഹിതമായതോ, ഭാഗികമായി പ്രവര്‍ത്തിക്കുന്നതോ ആയ ലാപ്‌ടോപ്പുകള്‍ എക്‌സ്ട്രാ ചേഞ്ച് ഓഫറില്‍ എക്‌സ്‌ചേഞ്ച് ചെയ്ത് പുതിയത് സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. കേടു പറ്റിയ ഏതു ലാപ്‌ടോപ്പും റിപ്പയര്‍ ചെയ്തു നല്‍കുന്ന മൈജി കെയര്‍ സേവനവും ലഭ്യമാണ്. എല്ലാ മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളിലും സണ്‍സാ സെയില്‍ നടക്കും.

TAGS: Myg |