മേനകയില്‍ മൈജിയുടെ വിശാലമായ പുതിയ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

Posted on: February 1, 2024

കൊച്ചി : മേനകയില്‍ മൈജിയുടെ വിശാലമായ പുതിയ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു. ഉദ്ഘാടനം മേയര്‍ എം. അനില്‍ കുമാര്‍ നിര്‍വഹിച്ചു. മൈജിയുടെയും വിവിധ ബ്രാന്‍ഡുകളുടെയും പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു. ലോകനിലവാരത്തിലുള്ള ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്നതാണ് പുതിയ വലിയ ഷോറൂം. ഉദ്ഘാടന ദിനത്തോടനുബന്ധിച്ച് വമ്പന്‍ ഓഫറുകളാണ് മൈജി ഒരുക്കിയത്.

ലോകോത്തര ബ്രാന്‍ഡുകളുടെ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, ടാബ്ലെറ്റ്, സ്മാര്‍ട് വാച്ച്, ഇയര്‍ ഫോണ്‍, സ്പീക്കര്‍, ക്യാമറ, ഹോം തിയറ്റര്‍, എന്നിവയുടെ വലിയ ലോകമാണ് മൈജി തുറന്നത്.

ഏറ്റവും കുറഞ്ഞ മാസത്തവണയില്‍ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ഫിനാന്‍സ് സൗകര്യം, അഡീഷനല്‍ വാറന്റി നല്‍കുന്ന എക്സ്റ്റന്റഡ് വാറന്റി, മൈജി പ്രൊട്ടക്ഷന്‍ പ്ലാന്‍, മൈജി എക്‌സ്‌ചേഞ്ച് ഓഫര്‍, മൈജി കെയര്‍ സര്‍വീസ് എന്നിങ്ങനെ മികച്ച കസ്റ്റമര്‍ കെയറും വില്‍പനാനന്തര സേവനവും ഇവിടെ ലഭ്യമായിരിക്കും. വിവരങ്ങള്‍ക്ക് 9249001001.

TAGS: MyG Digital Hub |