നിറ്റ ജെലാറ്റിന്‍ന് 22.01 കോടി രൂപയുടെ സംയോജിത ലാഭം

Posted on: November 13, 2023

കൊച്ചി : വ്യാവസായിക കെമിക്കല്‍ അസംസ്‌കൃത വസ്തു നിര്‍മാതാക്കളായ നിറ്റ ജെലാറ്റിന്‍ നടപ്പുവര്‍ഷത്തെ (2023-24) രണ്ടാംത്രൈമാസത്തില്‍ ജൂലൈ-സെപ്റ്റംബറില്‍ 22.01 കോടി രൂപയുടെ സംയോജിത ലാഭം രേഖപ്പെടുത്തി.

മുന്‍വര്‍ഷത്തെ സമാന ക്വാര്‍ട്ടറില്‍ 15.36 കോടി രൂപയും ഇക്കഴിഞ്ഞ ഏപ്രില്‍-ജൂണില്‍ 28.15 കോടി രൂപയുമായിരുന്നു ലാഭം. പാദാധിഷ്ഠിത ലാഭത്തില്‍ 21.8 ശതമാനത്തിന്റെ വര്‍ധനയുണ്ട്. എന്നാല്‍ വാര്‍ഷികാടിസ്ഥാന ലാഭത്തില്‍ 43.3 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി.

മൊത്ത വരുമാനവും വാര്‍ഷികാടിസ്ഥാനത്തില്‍ കഴിഞ്ഞവര്‍ഷം ജൂണ്‍ ത്രൈമാസത്തിലെ 145.94 കോടി രൂപയില്‍ നിന്ന് 142.54 കോടിരൂപയായി കുറഞ്ഞു. എന്നാല്‍ തൊട്ടു മുന്‍പാദത്തിലിത് 131.28 കോടി രൂപയായിരുന്നു.

 

TAGS: Nitta Gelatin |