നിറ്റാ ജലാറ്റിനു രണ്ട് അവാര്‍ഡുകള്‍

Posted on: August 25, 2020

കൊച്ചി: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി(സിഐഐ) വ്യവസായ സ്ഥാപനങ്ങള്‍ക്കായി സംഘടിപ്പിച്ച ദക്ഷിണ മേഖല കൈസന്‍ മത്സരത്തില്‍ രാജ്യത്തെ പ്രമുഖ ജെലാറ്റിന്‍ നിര്‍മാണ കമ്പനിയായ നിറ്റാ ജലാറ്റിന്‍ ഇന്ത്യയ്ക്കു രണ്ട് അവാര്‍ഡുകള്‍. പ്രോസസ് ഇന്‍ഡസ്ട്രിയില്‍ സൂപ്പര്‍വൈസര്‍, ഓപ്പറേറ്റര്‍ എന്നീ വിഭാഗങ്ങളിലാണ് കമ്പനി ഒന്നാം സ്ഥാനം നേടിയത്.

സൂപ്പര്‍വൈസര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം കമ്പനിയുടെ കൊരട്ടി യൂണിറ്റിലെ മാര്‍ട്ടിന്‍ തോമസ്, പി.എം. അഖില്‍, ടി.വി. സന്ദീപ് എന്നിവരും ഓപ്പ
റേറ്റര്‍ വിഭാഗത്തില്‍ കാക്കനാട് യൂണിറ്റിലെ പ്രവീണ്‍, ടി.എസ്. ജിതേഷ്, ആര്‍.അജീഷ് എന്നിവരും അടങ്ങുന്ന ടീമുകളാണ് അവാര്‍ഡ് കരസ്ഥമാക്കിയത്.

ഓപ്പറേറ്റര്‍ വിഭാഗത്തില്‍ തുടര്‍ച്ചയായ മൂന്നാം തവണയും സൂപ്പര്‍വൈസര്‍ വിഭാഗത്തില്‍ തുടര്‍ച്ചയായ രണ്ടാം തവണയുമാണ് കമ്പനി അവാര്‍ഡ് കരസ്ഥമാക്കുന്നതെന്നു നിറ്റാ ജലാറ്റിന്‍ ഇന്ത്യ ബിസിനസ് എക്‌സലന്‍സ് ഡിജിഎം കെ.എസ്. മധുസൂദന്‍ പറഞ്ഞു.

 

TAGS: Nitta Gelatin |