നിറ്റാ ജെലാറ്റിൻ കേരളത്തിൽ കൂടുതൽ നിക്ഷേപത്തിന് ഒരുങ്ങുന്നു

Posted on: July 19, 2021


കൊച്ചി: കേരളത്തില്‍ കൂടുതല്‍ നിക്ഷേപത്തിനു താല്‍പര്യം പ്രകടിപ്പിച്ചു ജപ്പാനിലെനിറ്റാ ജലാറ്റിന്‍ ഗ്രൂപ്പ്. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയാണ് സംസ്ഥാനത്തു കൂടുതല്‍ നിക്ഷേപം നടത്താന്‍ ജാപ്പനീസ് ഗ്രൂപ്പിന് ആത്മവിശ്വാസം പകരുന്നതെന്നു ജപ്പാനിലെ നിറ്റാ ജലാറ്റിന്‍ ഗ്രൂപ്പിന്റെയും കെ.എസ്.ഐ.ഡി.സിയുടെയും സംയുക്ത ഉടമസ്ഥതയിലുമുള്ള നിറ്റാജലാറ്റിന്‍ ഇന്ത്യ കമ്പനി മാനേജിംഗ് ഡയറക്ടര്‍ സജീവ് കെ. മേനോന്‍ പറഞ്ഞു. 2019 നവംബറില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ജപ്പാന്‍
സന്ദര്‍ശനവേളയില്‍ പ്രഖ്യാപിച്ച വികസന പദ്ധതി അവസാന ഘട്ടത്തിലാണ്.

തദ്ദേശഭരണതലത്തില്‍ നേരത്തെ ചില പ്രശ്‌നങ്ങള്‍ കമ്പനി നേരിട്ടിരുന്നുവെന്നും ഈസ് ഓഫ് ഡൂയിംഗ് ബിസിനസിനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും വ്യവസായമന്ത്രി പി. രാജീവു മായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം അദ്ദേഹം അറിയിച്ചു.

ഫാര്‍മസ്യൂട്ടിക്കല്‍ ആവശ്യത്തിനുള്ള ജലാറ്റിന്റെ രാജ്യത്തെ പ്രമുഖ നിര്‍മാതാക്കളാണ് നിറ്റാ ജലാറ്റിന്‍ ഇന്ത്യ.

 

TAGS: Nitta Gelatin |