നിറ്റാ ജെലാറ്റിന്‍ ഫാക്ടറികള്‍ക്ക് സി.ഐ.ഐ. അംഗീകാരം

Posted on: April 9, 2021

കൊച്ചി : നിറ്റാ ജലാറ്റിന്‍ കമ്പനിയുടെ കാക്കനാട്ടും കൊരട്ടിയിലുമുള്ള ഫാക്ടറികള്‍ക്കു കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ (സി.ഐ.ഐ) ഉറച്ച പ്രതിബദ്ധതയ്ക്കുള്ള ടി.പി.എം സര്‍ട്ടിഫിക്കേഷന്‍ അസസ്സ്‌മെന്റ് ഓഫ് ട്രോംഗ് കമ്മിറ്റ്‌മെന്റ് ലഭിച്ചു.

സി.ഐ.ഐയുടെ ഈ ബഹുമതി ലഭിക്കുന്ന കേരളത്തിലെ ആദ്യ കമ്പനിയാണു നിറ്റാ ജെലാറ്റിന്‍. കമ്പനിയുടെ മികച്ച ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള മറ്റൊരു അംഗീകാരമാണ് ഇതെന്ന് നിറ്റാ ജലാറ്റിന്‍ ഇന്ത്യ ജനറല്‍ മാനേജര്‍ പ്രദീപ്കുമാര്‍ പറഞ്ഞു. സി.ഐ.ഐ ഏര്‍പ്പെടുത്തിയ 5എസ്, കെയ്ന്‍ എന്നീ അവാര്‍ഡുകള്‍ നിറ്റാ ജലാറ്റിന്‍ നേരത്തെ നേടിയിട്ടുണ്ട്.

TAGS: Nitta Gelatin |