നിറ്റ ജലാറ്റിന് സിഐഐ അംഗീകാരം

Posted on: December 7, 2020

കൊച്ചി : കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ (സിഐഐ) ബിസിനസ് എക്‌സിലന്‍സ് മെച്ച്യൂറിറ്റി അസസ്സ്‌മെന്റ് പ്രോഗ്രാമില്‍ നിറ്റ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡിന് (എന്‍ജിഐഎല്‍) സുവര്‍ണ അംഗീകാരം ലഭിച്ചു.

കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെയും (കെഎസ്‌ഐഡിസി) നിറ്റ ജലാറ്റിന്‍ ജപ്പാന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള കമ്പനിയാണ് നിറ്റ ജലാറ്റിന്‍ ഇന്ത്യ.

TAGS: Nitta Gelatin |