ബജാജ് ഫിന്‍സെര്‍വ് ബാങ്കിംഗ് & പിഎസ് ഫണ്ട് എന്‍എഫ്ഒ

Posted on: October 30, 2023

കൊച്ചി : ബജാജ് ഫിന്‍സെര്‍വ് അസറ്റ് മാനെജ്‌മെന്റ് അതിന്റെ നാലാമത്തെ നിശ്ചിത വരുമാന നിക്ഷേപ ഉത്പന്നമായ ബജാജ് ഫിന്‍സെര്‍വ് ബാങ്കിംഗ് ആന്‍ഡ് പിഎസ ഫണ്ടിലേക്ക് നിക്ഷേപങ്ങള്‍ ക്ഷണിച്ചു. ബുധനാഴ്ച ആരംഭിച്ചഎന്‍എഫ്ഒയില്‍ നവബംര്‍ 6 വരെ അപേക്ഷിക്കാം. തുടര്‍ന്ന് നവംബര്‍15 വരെ സബ്‌സ്‌ക്രിപ്ഷന് തുറന്നിരിക്കും.

ബാങ്കുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങള്‍, മുനിസിപ്പല്‍ ബോണ്ടുകള്‍ എന്നിവയുടെ കടപ്പത്രങ്ങളിലാണ് ഈ ഓപ്പണ്‍-എന്‍ഡഡ് ഫണ്ട് നിക്ഷേപിക്കുക. ഉയര്‍ന്ന ക്രെഡിറ്റ് ഗുണനിലവാരമുള്ളതിനാല്‍ നഷ്ടസാധ്യതകള്‍പരമാവധി കുറച്ച് സ്ഥിരമായ ആദായം നല്‍കുകയാണ് ഫണ്ടിന്റെ ലക്ഷ്യം.

ഇടക്കാല, ദീര്‍ഘകാല നിക്ഷേപകര്‍ക്ക് അനുയോജ്യമായ എന്‍എഫ്ഒയിലൂടെ ബാങ്കിംഗ്, പിഎസ മേഖലകളിലെ വളര്‍ച്ചാ സാധ്യതകളാണ് നിക്ഷേപകര്‍ക്ക് ലഭ്യമാവുകയെന്ന് ബജാജ് ഫിന്‍സെര്‍വ് അസറ്റ് മാനെജ്‌മെന്റ് സിഇഒ ഗണേഷ്‌മോഹന്‍ പറഞ്ഞു. ഫണ്ടിന്റെ 80 ശതമാനവും ഉയര്‍ന്ന ക്രെഡിറ്റുള്ള ബാങ്ക്, പിഎസ് ബോണ്ടുകളിലാകും നിക്ഷേപിക്കുക.ബാക്കി 20% സോവറിന്‍, മറ്റ് ഉയര്‍ന്ന നിലവാരമുള്ള ബോണ്ടുകളില്‍ നിക്ഷേപിക്കും.

കമ്പനിയുടെ ഫിക്‌സഡ് ഇന്‍കം സീനിയര്‍ ഫണ്ട് മാനേജര്‍ സിദ്ധാര്‍ഥ്ചൗധരിയും സിഐഒ നിമേഷ് ചന്ദനുമാകും ഫണ്ട് മാനേജ് ചെയ്യുക.

 

TAGS: Bajaj Finserv |