ബജാജ് ഫിന്‍സെര്‍വ് ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട് ; ഇപ്പോള്‍ നിക്ഷേപിക്കാം

Posted on: November 29, 2023

കൊച്ചി : ബജാജ് ഫിന്‍സെര്‍വ് അസറ്റ് മാനെജ്‌മെന്റില്‍ നിന്നുള്ള ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ടില്‍ (ബജാജ്ഫിന്‍സെര്‍വ് എഎംഎസി ബിഎഎഫ്) ഇപ്പോള്‍ അപേക്ഷിക്കാം. ഡിസംബര്‍ 8 ആണ് അവസാന തിയതി.

പെരുമാറ്റശാസ്ത്രം (ബിഹേവിയറല്‍ സയന്‍സസ്) അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ആദ്യ ഫണ്ടായ ഈ ഓപ്പണ്‍-എന്‍ഡഡ് ഡൈനാമിക് അസറ്റ് അലൊക്കേഷന്‍ ഫണ്ട് ഓഹരികളിലുംഡെറിവേറ്റീവുകള്‍, മറ്റ് സ്ഥിരവരുമാന നിക്ഷേപ ഉപാധികള്‍ തുടങ്ങിയ ഓഹരി ബന്ധിത ഉത്പന്നങ്ങളിലുമാകും നിക്ഷേപിക്കുക. മാര്‍ക്കറ്റ് ഇന്‍ട്രിന്‍സിക് വാല്യു, ബിഹേവിയറല്‍ അഡ്ജസ്റ്റ്‌മെന്റ്, അസറ്റ് ബക്കറ്റിംഗ്, പോര്‍ട്ട്‌ഫോളി
യോ റീബാലന്‍സിംഗ് എന്നീ സമീപനങ്ങളിലൂടെയാണ് ആസ്തി വിഭജനം നടത്തുക.

നിഫ്റ്റി 50 ഹൈബ്രിഡ് കോംപോസിറ്റ് ഡെറ്റ് 50:50 സൂചികയാണ് ഫണ്ടിന്റെ ബെഞ്ച്മാര്‍ക്ക് സൂചിക. ചുരുങ്ങിയ നിക്ഷേപത്തുക 500 രൂപ. തുടര്‍ന്ന് ഒരു രൂപയുടെ ഗുണിതങ്ങളായി ചുരുങ്ങിയത് 100 രൂപ വീതവും അപേക്ഷിക്കാം. ഡിസംബര്‍ എട്ടിനു ക്ലോസ് ചെയ്ത ശേഷം തുടര്‍ച്ചയായുള്ള സബ്‌സ്‌ക്രിപ്ഷനായി
2023 ഡിസംബര്‍ 18നും ഫണ്ട് ഓപ്പണാകും.

TAGS: Bajaj Finserv |