ബജാജ് ഫിനാന്‍സ് ലിമിറ്റഡ് ദീപാവലി കാമ്പെയ്ന്‍

Posted on: November 3, 2021

തിരുവനന്തപുരം : ഉത്സവ സീസണ്‍ ആവേശമായി മാറിക്കൊണ്ടിരിക്കെ, , ബജാജ് ഫിന്‍സെര്‍വ് ഡയറക്ട് ലിമിറ്റഡുമായി സഹകരിച്ച് ബജാജ് ഫിനാന്‍സ് ലിമിറ്റഡ്, ബജാജ് ഫിന്‍സെര്‍വ് ഡയറക്റ്റ് ലിമിറ്റഡിന്റെ ബജാജ് ഫിന്‍സെര്‍വ് ഇഎംഐ സ്റ്റോര്‍ (www.emistore.com) വഴി ഇഎംഐ-യില്‍ വാങ്ങുന്ന വിപുലമായ ശ്രേണിയിലുള്ള ഉത്പന്നങ്ങള്‍ക്ക് കിഴിവുകളും ക്യാഷ്ബാക്കും വാഗ്ദാനം ചെയ്തുകൊണ്ട് ദീപാവലി കാമ്പെയ്ന്‍ ‘ഇഎംഐ ഉണ്ടല്ലോ’ (‘EMI HAI NA’ ) ആരംഭിച്ചു.

ഉപഭോക്താക്കള്‍ക്ക് ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, ഗൃഹോപകരണങ്ങള്‍, സ്മാര്‍ട്ട്ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ഫര്‍ണിച്ചറുകള്‍, ഫിറ്റ്നസ് ഉപകരണങ്ങള്‍, ഗൃഹാലങ്കാരങ്ങള്‍, ആക്സസറികള്‍, അടുക്കള ഉപകരണങ്ങള്‍ തുടങ്ങി പലതും കിഴിവുകളടക്കം കുറഞ്ഞ ഡൗണ്‍ പേയ്മെന്റില്‍ ലഭിക്കും. കാമ്പയിന്‍ 2021 നവംബര്‍ 15-ന് അവസാനിക്കും.

കാമ്പെയ്നില്‍ മധ്യവര്‍ഗ്ഗ ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഉയര്‍ന്ന മൂല്യമുള്ള ജീവിതശൈലി പര്‍ച്ചേസുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അവരുടെ പൊതു വികാരങ്ങളെ അഭിസംബോധന ചെയ്യുന്ന വിധത്തിലുള്ള ആകര്‍ഷകമായ ജിംഗിള്‍ ആണുള്ളത് . വിവിധ നഗരങ്ങളില്‍ താമസിക്കുന്ന ഉപഭോക്താക്കള്‍ക്ക് അവരുടെ ഷോപ്പിംഗ് അഭിലാഷങ്ങള്‍ക്കായി ഏത് സമയത്തും എവിടെയും ആനുകൂല്യങ്ങള്‍ അനുഭവിക്കാന്‍ ”ഇഎംഐ Hai Na’ കാമ്പെയ്നിലൂടെ ബ്രാന്‍ഡ് പ്രാപ്തമാക്കുന്നു. ഇന്ത്യ ‘ഒരു മന്ത്രത്താല്‍ ഏകീകരിക്കപ്പെടുന്നു’ എന്നതിന്റെ സത്ത ഉള്‍കൊണ്ട് വാങ്ങലുകളുടെ തിരിച്ചടവിവ് പ്രതിമാസ തവണകളിലൂടെ നടത്താമെന്ന സന്ദേശവും ‘ EMI HAI NA’ എന്ന ഈ കാമ്പെയ്ന്‍ മുന്നോട്ട് വയ്ക്കുന്നു.

ബജാജ് ഫിന്‍സെര്‍വിന്റെ സോഷ്യല്‍ മീഡിയ ചാനലുകള്‍ (ഫേസ്ബുക്ക്, ട്വിറ്റര്‍, ലിങ്ക്ഡ്ഇന്‍, യൂട്യൂബ് പോലുള്ളവ), ഓഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകള്‍ (ഗാന, ജിയോസാവ്ണ്‍ പോലുള്ളവ), റേഡിയോ, ഇന്‍ഫോടെയ്ന്‍മെന്റ്, മറ്റ് ഒടിടി ചാനലുകള്‍ എന്നിവയുള്‍പ്പെടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ ലൈവ് ആയ ഈ കാമ്പെയിനിലൂടെ, ബജാജ് ഫിന്‍സെര്‍വിന്റെ അഫിലിയേറ്റ് കമ്പനികളായ ബജാജ് ഫിനാന്‍സ് ലിമിറ്റഡ്, ബജാജ് ഫിന്‍സെര്‍വ് ഡയറക്റ്റ് ലിമിറ്റഡ് എന്നിവയുടെ പര്യായമായി ‘ EMI HAI NA’ യെ മാറ്റാന്‍ ബ്രാന്‍ഡ് 360 ഡിഗ്രി തന്ത്രം സന്നിവേശിപ്പിച്ചിരിക്കുന്നു.

കാമ്പെയിന്റെ പ്രചാരണം വര്‍ദ്ധിപ്പിക്കുന്നതിന്, പരമാവധി പോയിന്റുകള്‍ നേടുന്നതിനുള്ള ഒരു വെല്ലുവിളിയില്‍ ഉപഭോക്താക്കള്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന ഒരു വെര്‍ച്വല്‍ ഗെയിമും കമ്പനി സൃഷ്ടിച്ചിട്ടുണ്ട്. പങ്കെടുക്കുന്നവര്‍ക്ക് ക്യാഷ്ബാക്ക് റിവാര്‍ഡുകള്‍ ലഭിക്കും. ബജാജ് ഫിന്‍സെര്‍വ് ഇഎംഐ സ്റ്റോര്‍ അതിന്റെ പ്രശസ്തവും വിശ്വസനീയവുമായ പങ്കാളികളുടെ ശൃംഖലയിലൂടെ ഉപഭോക്താക്കള്‍ അനസ്യൂതമായ അനുഭവം വാഗ്ദാനം ചെയ്യുന്നു.

ഡീലുകള്‍, കിഴിവുകള്‍, ഓഫറുകള്‍, ഡിജിറ്റല്‍ വീഡിയോകള്‍, ഗെയിമുകള്‍, സമര്‍പ്പിത വെബ്പേജ്, മൂന്നാം കക്ഷി സഹകരണങ്ങള്‍ എന്നിവയ്ക്ക് പുറമേ, ചുരുങ്ങിയ ഡോക്യുമെന്റേഷനും പ്രീ-അപ്രൂവ്ഡ് ലോണ് പോലുള്ള മറ്റ് ആനുകൂല്യങ്ങള്‍ നല്‍കാനും ഡെലിവറി സമയം കുറയ്ക്കുന്നതിന്, ഇന്ത്യയിലുടനീളമുള്ള 43,000+ വില്‍പ്പനക്കാരുടെ ശൃംഖല പ്രയോജനപ്പെടുത്താനും ബ്രാന്‍ഡ് ലക്ഷ്യമിടുന്നു. ഉപഭോക്താക്കള്‍ക്ക് അവരുടെ പ്രിയപ്പെട്ട സ്റ്റോറില്‍ നിന്ന് നേരിട്ടോ അല്ലെങ്കില്‍ അവരുടെ ‘ബജാജ് ഫിന്‍സെര്‍വ് ഇഎംഐ നെറ്റ്വര്‍ക്ക് കാര്‍ഡ്’ ഉപയോഗിച്ച് ഓണ്‍ലൈനിലോ ഷോപ്പിംഗ് നടത്താം. ക്യുറേറ്റ് ചെയ്ത വ്യത്യസ്ത റിവാര്‍ഡുകളിലൂടെയും പ്രമോഷനുകളിലൂടെയും ഉപഭോക്താക്കള്‍ക്ക് ലാഭം ഉണ്ടാക്കാന്‍ കഴിയുമെന്ന് കാമ്പെയ്ന്‍ പ്രചരിക്കുന്നു.

 

TAGS: Bajaj Finserv |