ബജാജ് ഫിനാന്‍സ് സ്ഥിര നിക്ഷേപങ്ങള്‍ 50,000 കോടി കവിഞ്ഞു

Posted on: August 19, 2023

മുംബൈ : ഇന്ത്യയിലെ പ്രമുഖരും വൈവിധ്യത്തിന്റെ വക്താക്കളുമായ ബാങ്കിംഗ് ഇതര ഫിനാന്‍ഷ്യല്‍ കമ്പനികളിലൊന്നായ ബജാജ് ഫിന്‍സെര്‍വിന്റെ ഭാഗമായ ബജാജ് ഫിനാന്‍സ് ലിമിറ്റഡിന്റെ ഫിക്സഡ് ഡിപ്പോസിറ്റ് ബുക്ക് 50,000 കോടിരൂപയുടെ നാഴികക്കല്ല് കടന്നതായി ഇന്ന് പ്രഖ്യാപിച്ചു.

ബജാജ് ഫിനാന്‍സിന് അര ദശലക്ഷത്തോളം നിക്ഷേപകരാണുള്ളത്, ഓരോ നിക്ഷേപകനും 2.87 എന്ന നിരക്കില്‍ നിക്ഷേപിക്കുകയും ആകെ 1.4 ദശലക്ഷം നിക്ഷേപങ്ങള്‍ ബാങ്കിലെത്തുകയും ചെയ്തിട്ടുണ്ട്.

CRISIL, ICRA, CARE, ഇന്ത്യ റേറ്റിംഗ്സ് എന്നിവയില്‍ നിന്നുള്ള ദീര്‍ഘകാല ഡെബ്റ്റ് പ്രോഗ്രാമിന് AAA/Stable എന്ന ഉയര്‍ന്ന ക്രെഡിറ്റ് റേറ്റിംഗും ഹൃസ്വകാല ഡെബ്റ്റ് പ്രോഗ്രാമിന് A1+ റേറ്റിംഗും ബജാജ് ഫിനാന്‍സിനുണ്ട്. കമ്പനിയുടെ സ്ഥിരനിക്ഷേപ പരിപാടിയ്ക്ക് CRISIL, ICRA എന്നിവയില്‍ നിന്നും AAA ലഭിച്ചിട്ടുണ്ട്.

ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ പലിശ നിരക്കില്‍ ദീര്‍ഘകാല സേവിംഗ്‌സ് സൊല്യൂഷനുകള്‍ വാഗ്ദാനം ചെയ്യുന്നതിലാണ് ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്, ഞങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റ് പോര്‍ട്ട്ഫോളിയോയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ച, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇരട്ടിയായി വര്‍ധിച്ചത്, ബജാജ് ഫിന്‍സെര്‍വ് ബ്രാന്‍ഡിലുള്ള ഉപഭോക്തൃ വിശ്വാസത്തിന്റെയും ഫിക്സഡ് ഡിപ്പോസിറ്റുകള്‍ ഡിജിറ്റലായി ബുക്ക് ചെയ്യാനുള്ള എളുപ്പമാര്‍ഗ്ഗങ്ങളുടെയും രാജ്യവ്യാപക സ്വീകാര്യതയുടെ പ്രതിഫലനമാണ് ഇത്.’ ബജാജ് ഫിനാന്‍സ് ഫിക്‌സഡ് ഡിപ്പോസിറ്റ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സച്ചിന്‍ സിക്ക പറഞ്ഞു.

മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.60%, മറ്റുള്ളവര്‍ക്ക് 8.35% എന്നിങ്ങനെ 44 മാസ കാലയളവിലുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന പലിശ നിരക്കുകള്‍ നല്‍കുന്ന സ്ഥാപനങ്ങളില്‍ ഒന്നാണ് ബജാജ് ഫിനാന്‍സ്.

10 വര്‍ഷത്തിനിടെ, കമ്പനി അതിന്റെ ഡെപ്പോസിറ്റ് ബുക്ക് 60% CAGR ലേക്കും നിക്ഷേപകരുടെ എണ്ണം 49 CAGR ലേക്കും വളര്‍ത്തിയിരുന്നു.

12 മാസത്തെ കാലയളവിന് 7.40% പലിശ നിരക്കും 24 മാസത്തേക്ക് 7.55% നിരക്കും കമ്പനി വാഗ്ദാനം ചെയ്യുന്നു. 36 മുതല്‍ 60 മാസം വരെ, പലിശ നിരക്ക് 8.05% ആണ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഈ നിരക്കുകളില്‍ നിന്ന് 0.25% അധികമായി വാഗ്ദാനം ചെയ്യുന്നു.

ബജാജ് ഫിനാന്‍സിന് 73 ദശലക്ഷം ഉപഭോക്താക്കളും ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന 40.2 ദശലക്ഷം ഉപഭോക്താക്കളുമുണ്ട്. തങ്ങളുടെ ഡിജിറ്റല്‍ ചാനലുകള്‍ വഴി സ്ഥിര നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ വിവിധ പ്രായപരിധിയികളിലുള്ള ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് കമ്പനി കാണുന്നു.

TAGS: Bajaj Finserv |