ബജാജ് ഫിന്‍സര്‍വ് ഓഹരികളില്‍ 10ശതമാനം വര്‍ധന

Posted on: July 30, 2022

മുംബൈ : ഓഹരി വിഭജനവും ബോണസ് ഇഷ്യുവും പ്രഖ്യാപിച്ചതോടെ വ്യാഴാഴ്ചയിലെ വ്യാപാരത്തിനിടെ ബജാജ് ഫിന്‍ സര്‍വിന്റെ ഓഹരി വിലയില്‍ 10ശതമാനം വര്‍ധനവുണ്ടായി.

ഒരു ഓഹരിക്ക് അഞ്ച് ഓഹരികള്‍ വീതം (185) നല്‍കാനാണ് ബോര്‍ഡ് യോഗം തീരുമാനിച്ചത്. ഇതോടെ അഞ്ചുരൂപ മുഖവിലയുള്ള ഓഹരികള്‍ ഒരു രുപ മുഖവിലയുള്ള അഞ്ച് ഓഹരികളായി വിഭജിക്കും. ഓഹരിയൊന്നിന് ഒരു ഓഹരിയെന്ന തോതില്‍ ബോണസും പ്രഖ്യാപിച്ചിട്ടുണ്ട്.

 

TAGS: Bajaj Finserv |