30
Tuesday
April 2024
April 2024
എൽ ഐ സി റിലയൻസിലെ ഓഹരിപങ്കാളിത്തം ഉയർത്തി
Posted on: March 3, 2015
മുംബൈ : എൽ ഐ സി റിലയൻസ് ഇൻഡസ്ട്രീസിലെ ഓഹരിപങ്കാളിത്തം ഉയർത്തി. പൊതുവിപണിയിൽ നിന്ന് കഴിഞ്ഞ മാസം 2.09 ശതമാനം ഓഹരികൾ കൂടി വാങ്ങിയതോടെ റിലയൻസിൽ എൽ ഐ സിയുടെ വിഹിതം 9.08 ശതമാനം ഓഹരികളായി.
നേരത്തെ റിലയൻസിന്റെ 6.98 ശതമാനം ഓഹരികൾ എൽ ഐ സിക്കുണ്ടായിരുന്നു. ഇപ്പോഴത്തെ വിപണി വില അനുസരിച്ച് എൽ ഐ സി യുടെ റിലയൻസ് ഓഹരികളുടെ മൂല്യം 25,150 കോടി രൂപയാണ്.
TAGS: LIC | Reliance Industries | Shareholding |
News in this Section