ആദായനികുതി വകുപ്പില്‍ നിന്ന് എല്‍ഐസിക്ക് റീഫണ്ടായി 21,741 കോടി രൂപ

Posted on: February 19, 2024

മുംബൈ : 2013 മുതല്‍ 2020 വരെയുള്ള അസസ്‌മെന്റ് വര്‍ഷങ്ങളില്‍ 21,740.77 കോടി രൂപ ആദായനികുതി വകുപ്പില്‍ (ഐടി) നിന്ന് റീഫണ്ടായി ലഭിച്ചെന്ന് പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) അറിയിച്ചു.

‘റീഫണ്ടിന്റെ ആകെ തുക 25,464.46 കോടി രൂപയാണ്. ഇതില്‍ 21,740.77 കോടി രൂപയാണ് ആദായ നികുതി വകുപ്പ് ഇപ്പോള്‍ നല്‍കുകയെന്ന് എല്‍ഐസി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. പോളിസി ഉടമകള്‍ക്കുള്ള ഇടക്കാല ബോണസുമായി ബന്ധപ്പെട്ടതാണ് റീഫണ്ട്.

എല്‍ഐസിയുടെ 2023 ഡിസംബര്‍ ത്രൈമാസത്തിലെ അറ്റാദായം 49 ശതമാനം വര്‍ധിച്ച് 9,444 കോടി രൂപയിലെത്തിയിരുന്നു. മുന്‍ വര്‍ഷം ഇതേ ത്രൈമാസത്തില്‍ അറ്റാദായം 6334 കോടി രൂപയായിരുന്നു. 2023 ഡിസംബര്‍ ത്രൈമാസത്തില്‍ എല്‍ഐസിയുടെ മൊത്ത വരുമാനത്തിലും വര്‍ധനയുണ്ടായി. 2,12,447 കോടി രൂപയായിട്ടാണ് ഉയര്‍ന്നത്.

TAGS: LIC |