എല്‍ഐസി പുതിയ ജീവന്‍ ധാര II പ്ലാന്‍അവതരിപ്പിച്ചു

Posted on: January 23, 2024

കൊച്ചി : എല്‍ഐസി പുതിയ ജീവന്‍ ധാര II ഇന്‍ഷുറന്‍സ് പ്ലാന്‍ അവതരിപ്പിച്ചു. ഇതൊരു വരുമാന ഉറപ്പു നല്‍കുന്ന വ്യക്തിഗത, സേവിംഗ്‌സ്, ഡിഫേര്‍ഡ് ആന്വിറ്റി പ്ലാന്‍ ആണ്. 20 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ചേരാം.

തുടക്കം മുതല്‍ ആന്വിറ്റി ഉറപ്പു നല്‍കുന്ന ഈ പ്ലാനില്‍ 11 ആന്വിറ്റി ഓപ്ഷനുകളുള്‍ ലഭ്യമാണ്. പ്രായമായവര്‍ക്ക് ഉയര്‍ന്ന ആന്വിറ്റി നിരക്കും ലഭിക്കും. പ്രതിമാസം, ത്രൈമാസം, അര്‍ധവാര്‍ഷികം, വാര്‍ഷികം എന്നിങ്ങനെ ആന്വിറ്റി പേമെന്റ് രീതി തിരഞ്ഞെടുക്കാം.

TAGS: LIC |