വിപ്രോയുടെ വിപണി മൂല്യം മൂന്ന് ലക്ഷം കോടി കടന്നു

Posted on: June 4, 2021

 


മുംബൈ : വിപണിമൂല്യം മൂന്നുലക്ഷം കോടി രൂപ കടക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ ഐ.ടി. കമ്പനിയായി വിപ്രോ. രാവിലെ ഓഹരിവില 550 രൂപയിലെത്തിയതോടെയാണ് വിപ്രോ ഈ നേട്ടം സ്വന്തമാക്കിയത്. ഈ വര്‍ഷം ഇതുവരെ വിപ്രോ ഓഹരി വില 41 ശതമാനം ഉയര്‍ന്നിട്ടുണ്ട്. 2020 ജൂണിലെ കുറഞ്ഞ നിലവാരത്തില്‍ നിന്ന് 164 ശതമാനം വര്‍ധനയാണിത്.

ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഇന്‍ഫോസിസ് എന്നിവയാണ് വിപണിമൂല്യം മൂന്നു ലക്ഷം കോടി കടന്ന ഇന്ത്യന്‍ ഐ.ടി. കമ്പനികള്‍. ലിസ്റ്റ് ചെയ്ത കമ്പനികളില്‍ വിപണിമൂല്യത്തില്‍ മുന്നില്‍ റിലയന്‍സ് തന്നെ. രണ്ടാം സ്ഥാനത്തുള്ള ടി.സി.എസിന്റെ വിപണിമൂല്യം 11.58 ലക്ഷം കോടി രൂപയാണ്. 8.33 ലക്ഷം കോടിയുമായി എച്ച്.ഡി.എഫ്.സി. ബാങ്ക് മൂന്നാമതും 6.92 ലക്ഷം കോടിയുമായി ഇന്‍ഫോസിസ് നാലാമ തുമാണ്. വിപ്രോ 11-ാം സ്ഥാനത്താണ്.

TAGS: Wipro |