വിപ്രോ ബ്രിട്ടീഷ് കമ്പനിയായ കാപ്‌കോയെ ഏറ്റെടുത്തു

Posted on: March 5, 2021

കൊച്ചി : ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഐ.ടി. കമ്പനിയായ വിപ്രോ, ലണ്ടന്‍ ആസ്ഥാനമായ ‘കാപ്കോ’ എന്ന ടെക്നോളജി കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തെ ഏറ്റെടുത്തു. 145 കോടി ഡോളറിന്റേതാണ് (10,500 കോടി രൂപ) ഇടപാട്.

ബാങ്കിംഗ്-ധനകാര്യ സേവനം എന്നീ മേഖലകളിലെ കമ്പനികള്‍ക്ക് മാനേജ്മെന്റ്, ടെക്നോളജി കണ്‍സള്‍ട്ടന്‍സിയാണ് കാപ്കോ ഒരുക്കുന്നത്. ഈ രംഗത്തെ സാന്നിധ്യം ശക്തമാക്കാന്‍ ഇടപാട് വിപ്രോയെ സഹായിക്കും.

 

TAGS: Wipro |