വിപ്രോയ്ക്ക് 2968 കോടി രൂപ ലാഭം

Posted on: January 14, 2021

ന്യൂഡല്‍ഹി : ഐടി കമ്പനിയായ വിപ്രോ ഒക്ടോബര്‍ -ഡിസംബര്‍ ത്രൈമാസത്തില്‍ 2968 കോടി രൂപ ലാഭം നേടി.

മുന്‍വര്‍ഷം ഇതേ കാലയളവില്‍ 2455.9 കോടി ആയിരുന്നു ലാഭം. 21 ശതമാനമാണ് ലാഭവര്‍ധന. പ്രവര്‍ത്തന വരുമാനം 1.3 ശതമാനം വര്‍ധിച്ച് 15670 കോടി രൂപയായി.

TAGS: Wipro |