ഇന്ത്യൻ ബാങ്കിന് 412 കോടി രൂപ അറ്റാദായം

Posted on: October 26, 2020

കൊച്ചി : ഇന്ത്യന്‍ ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം ക്വാര്‍ട്ടറില്‍ (2020-21) 412 കോടി രൂപ അറ്റദായം രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2019-20) രണ്ടാം ക്വാര്‍ട്ടറില്‍ 1,755 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തിയിരുന്നു.

ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 40 ശതമാനം വര്‍ധിച്ച് 2995 കോടി രൂപയിലെത്തി. അറ്റ പലിശ വരുമാനത്തില്‍ 32 ശതമാനത്തിന്റെ വാര്‍ഷിക വര്‍ധനയാണ് ഉണ്ടായത്. പലിശ ഇതര വരുമാനം 29 ശതമാനം ഉയര്‍ന്നു. 8,67,853 കോടി രൂപയുടെ മൊത്തം ബിസിനസാണ് രണ്ടാം ക്വാര്‍ട്ടറില്‍ ബാങ്കിനുണ്ടായത്.

 

TAGS: Indian Bank |