ഇന്ത്യന്‍ ബാങ്ക് എം എസ് എം ഇ വായ്പാ പുനര്‍ക്രമീകരണം സുഗമമാക്കി

Posted on: December 1, 2020

കൊച്ചി: സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കായി റിസര്‍വ് ബാങ്ക് അവതരിപ്പിച്ച വായ്പാ പുനഃക്രമീകരണ സംവിധാനം ഇന്ത്യന്‍ ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഇനി സ്വന്തം നിലയില്‍ നിര്‍വഹിക്കാം.

ആസ്തി പുനഃക്രമീകരണം എളുപ്പമാക്കാന്‍ ദേശീയ ചെറുകിട വ്യവസായ വികസന ബാങ്കായ സിഡ്ബി അവതരിപ്പിച്ച വെബ് പോര്‍ട്ടല്‍ ഇനി ഇന്ത്യന്‍ ബാങ്ക് ഉപഭോക്താക്കള്‍ക്കും സൗജന്യമായി ലഭ്യമാകും. ഇതിനായി സിഡ്ബിയും ഇന്ത്യന്‍ ബാങ്കും തമ്മില്‍ ധാരണയിലെത്തി. എം.എസ്.എം.ഇ.കള്‍ക്ക് വായ്പ പുനഃക്രമീകരണ അപേക്ഷകള്‍ ഈ പോര്‍ട്ടലിലൂടെ സമര്‍പ്പിക്കാം.

TAGS: Indian Bank |