ഇന്ത്യന്‍ ബാങ്കില്‍ പുതിയ നാല് വായ്പാ പദ്ധതികള്‍

Posted on: April 3, 2020

കൊച്ചി : പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ബാങ്ക് കോവിഡ് – 19 കാരണം പ്രതിസന്ധിയിലായവര്‍ക്കായി നാല് വായ്പാ പദ്ധതികള്‍ പ്രഖ്യാപിച്ചു. അഗ്രോ പ്രോസസിംഗ് യൂണിറ്റുകള്‍ ഇതുപ്രകാരം പ്രവര്‍ത്തന മൂലധനത്തിന്റെ 10 ശതമാനവും കോഴിവളര്‍ത്തല്‍ മേഖലയിലുള്ളവര്‍ക്ക് പ്രവര്‍ത്തന മൂലധനത്തിന്റെ 20 ശതമാനവും സ്വയം സഹായ സംഘങ്ങളിലെ വനിതകള്‍ക്ക് 5,000 രൂപയും വായ്പയായി ലഭിക്കും. കര്‍ഷകര്‍ക്ക് അവരുടെ പരിധിയുടെ 10 ശതമാനം സോഫ്റ്റ് ലോണായി ലഭിക്കും. വായ് പകള്‍ക്ക് ആറുമാസത്തെ മൊറട്ടോറിയവുമുണ്ട്.

TAGS: Indian Bank |