ഇന്ത്യൻ ബാങ്ക് വായ്പകൾ പുനർക്രമീകരിക്കുന്നു

Posted on: October 19, 2020

ചെന്നൈ : മാസത്തവണകള്‍ നീട്ടുന്നതടക്കം വായ്പാ തിരിച്ചടവ് പുനഃക്രമീകരണത്തിന് നടപടിയുമായി ഇന്ത്യന്‍ ബാങ്ക്. ഭവന വായ്പ, വാഹനവായ്പ, വിദ്യാഭ്യാസവായ്പ തുടങ്ങിയ വ്യക്തിഗത വായ്പകളുടെ തിരിച്ചടവുകള്‍ പുനഃക്രമീകരിക്കാന്‍ സാധിക്കും. മാസത്തവണകള്‍ രണ്ടുവര്‍ഷംവരെ നീട്ടാം. മാസത്തവണ കുറയ്ക്കുന്നതിനായി കൂടുതല്‍ തുക ഒന്നിച്ചടയ്ക്കുന്നതിനും സൗകര്യവുമുണ്ട്.

വായ്പകളുടെ പുനഃക്രമീകരണത്തിനായി വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം. പിന്നീട് അതത് ശാഖകളിലെത്തി രേഖകള്‍ സമര്‍പ്പിച്ച് നടപടികള്‍ പൂര്‍ത്തിയാക്കണം. നേരിട്ട് ശാഖകളിലെത്തിയും വായ്പ ക്രമീകരണം നടത്താം.

TAGS: Indian Bank |