ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന് 155 കോടി രൂപ അറ്റാദായം

Posted on: February 12, 2020

 

കൊച്ചി : ആസ്റ്റർ ഡിഎം ഹെൽത്തകെയർ കഴിഞ്ഞ ഡിസംബറിലവസാനിച്ച മൂന്നാം ക്വാർട്ടറിൽ 155 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേ കാലയളവിലെ 100 കോടി രൂപയെക്കാൾ 54 ശതമാനം കൂടുതലാണിത്. കമ്പനിയുടെ വരുമാനം 8 ശതമാനം വർധനയോടെ 2150 കോടി രൂപയിൽ നിന്ന് 2322 കോടി രൂപയായി.

ഓഹരിയൊന്നിന് 210 രൂപയ്ക്ക് 57.42 ലക്ഷം ഓഹരിമടക്കി വാങ്ങാൻ ബോർഡ് തീരുമാനിച്ചതായി കമ്പനി സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ അറിയിച്ചു.

നടപ്പുവർഷം 9 മാസക്കാലത്ത് കമ്പനി 6437 കോടി രൂപ വരുമാനം നേടിയിട്ടുണ്ട്. മുൻവർഷം ഇതേ കാലയളവിൽ 5762 കോടി രൂപയായിരുന്നു. ഈ കാലയളവിലെ അറ്റാദായം 61 ശതമാനം വർധനയോടെ 124 കോടി രൂപയിൽ നിന്ന് 200 കോടി രൂപയായി.