കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന് 206 കോടി ലാഭം

Posted on: November 14, 2019

കൊച്ചി : കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് സെപ്റ്റംബറില്‍ അവസാനിച്ച മൂന്നുമാസക്കാലയളവില്‍ 206.33 കോടി രൂപയുടെ അറ്റാദായം നേടി. മുന്‍ വര്‍ഷം രണ്ടാം പാദത്തില്‍ ഇത് 147.05 കോടി രൂപയായിരുന്നു. 40.3 ശതമാനം വര്‍ധന.

ജൂലായ്-സെപ്റ്റംബര്‍ പാദത്തില്‍ മൊത്ത വരുമാനം 22.8 ശതമാനം വര്‍ധിച്ച് 1,050.8 കോടി രൂപയായി. മികച്ച പ്രവര്‍ത്തന ഫലത്തെ തുടര്‍ന്ന് 10 രൂപ മുഖവിലുള്ള ഓരോ ഓഹരിക്കും 1.63 രൂപ വീതം ഇടക്കാല വിഹിതം നല്‍കാന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു.

TAGS: Cochin Shipyard |