ലോകത്തെ ആദ്യ ഹൈഡ്രജന്‍ കണ്ടെയ്‌നര്‍ ഫീഡര്‍ കപ്പല്‍ നിര്‍മിക്കുന്നത് കൊച്ചി ഷിപ്യാഡില്‍

Posted on: March 2, 2024

കൊച്ചി : ഹൈഡ്രജന്‍ ഇന്ധനത്തില്‍ (ഹൈഡ്രജന്‍ ഹ്യൂവല്‍ സെല്‍) പ്രവര്‍ത്തിക്കുന്ന, ലോകത്തെ ആദ്യ കണ്ടെയ്‌നര്‍ ഫീഡര്‍ കപ്പല്‍ നിര്‍മിക്കുന്നത് ഇന്ത്യയുടെ അഭിമാനമായ കൊച്ചി ഷിപ്യാഡ്. ആദ്യ കപ്പല്‍
നിര്‍മിക്കുന്നതിനുള്ള സ്റ്റീല്‍ മുറിക്കല്‍ ചടങ്ങ് ഇന്നലെ നടന്നു.

നെതര്‍ലന്‍ഡ്‌സിലെ റോആസ്ഥാനമായ ആഗോള ലോജിസ്റ്റിക് കമ്പനിയായ സാംസ്‌കിപിനു വേണ്ടി മൊത്തം 550 കോടി രൂപ ചെലവില്‍ 2 കപ്പലുകളാണു യാഡ് നിര്‍മിക്കുന്നത്. ആദ്യ കപ്പല്‍ അടുത്ത വര്‍ഷം അവസാനം സാംസ്‌കിപിനു കൈമാറും. 365 എഫ്ഇയു(ഫോര്‍ട്ടി ഫുട് ഇക്വലന്റ് യൂണികണ്ടെയ്‌നറുകള്‍ വഹിക്കാന്‍ കഴിയുന്ന കപ്പലുകളാണിവ.

ഹബ് തുറമുഖങ്ങളിലെത്തുന്ന കൂറ്റന്‍ മദര്‍ വെസലുകളില്‍ നിന്നു കണ്ടെയ്‌നറുകള്‍ മാറ്റികയറ്റി മറ്റു തുറമുഖങ്ങളില്‍ എത്തിക്കുന്നതിനാണു ചെറിയഫീഡര്‍ കപ്പലുകള്‍ ഉപയോഗിക്കുന്നത്.