April 2024
കൊച്ചി കപ്പല്‍ശാലയില്‍ നാവിക സേനയുടെ അന്തര്‍വാഹിനി നശീകരണ കപ്പല്‍ നിര്‍മാണം തുടങ്ങി
Posted on: December 2, 2020
കൊച്ചി : ഇന്ത്യന്‍ നാവിക സേനയ്ക്കു വേണ്ടിയുള്ള ഷാലോ വാട്ടര്‍ ആന്റി സബ്മറീന് (അന്തര്‍വാഹിനി നശീകരണ) യുദ്ധ കപ്പലുകളുടെ നിര്‍മാണം ആരംഭിച്ചു. നിര്‍മാണ പ്രവൃത്തികളുടെ പ്രാരംഭ ഘട്ടമായ പ്ലേറ്റ് കട്ടിംഗ് നാവിക സേനാ സഹമേധാവി വൈസ് അഡ്മിറല്‍ ജി. അശോക് കുമാര്‍ വിഡിയോ കോണ്‍ഫറന്‍സിങിലൂടെ നിര്‍വഹിച്ചു. കൊച്ചി കപ്പല്‍ശാല സിഎംഡി മധു എസ് നായര്‍ സ്വാഗതം പറഞ്ഞു. വൈസ് അഡ്മിറല്‍ എസ്. ആര് ശര്‍മ, മറ്റു മുതിര്‍ന്ന നാവിക സേനാ ഉദ്യോഗസ്ഥര്‍, കൊച്ചിന് ഷിപ് യാര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, വാര്‍ഷിപ് ഓവര്‍സീയിംഗ് ടീം എന്നിവരും കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.
6,311 കോടി രൂപ ചെലവില്‍ നാവിക സേനയ്ക്കു വേണ്ടി എട്ട് അന്തര്‍വാഹിനി നശീകരണ യുദ്ധക്കപ്പലുകള്‍ നിര്‍മ്മിക്കാനുള്ള കരാര്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് മറ്റു കപ്പല്‍നിര്‍മാണ കമ്പനികളെ പിന്നിലാക്കി കൊച്ചി കപ്പല്‍ശാല നേടിയത്. ഏഴര വര്‍ഷത്തിനകം ഇവയുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണു പദ്ധതി. തുറമുഖ, തീര മേഖലകള്‍ക്കു സമീപമെത്തുന്ന ശത്രു മുങ്ങിക്കപ്പലുകളെ നിരീക്ഷിക്കാനും നശിപ്പിക്കാനും ശേഷിയുള്ള പോര്ക്കപ്പലുകളാണിവ.
25 നോട്ട്സ് നോട്ട്സ് വേഗതയില്‍ സഞ്ചരിക്കാന്‍ ഇവയ്ക്കു കഴിയും. വിമാനങ്ങള്‍ക്കൊപ്പം സംഘടിത മുങ്ങിക്കപ്പല്‍ ഓപറേഷന് നടത്താനും ഇവയ്ക്കു കഴിയും. അത്യാധുനിക യന്ത്രങ്ങളും ക്രമീകരണങ്ങളും മികച്ച സംവിധാനങ്ങളുമാണ് ഈ പോര്കപ്പലില് ഒരുങ്ങുന്നത്. തദ്ദേശീയമായി രൂപകല്പനയും നിര്‍മാണവും നിര്‍വഹിക്കപ്പെടുന്ന സാങ്കേതികത്തികവുള്ള ഈ അന്തര്‍വാഹിനി നശീകരണ കപ്പലുകളില്‍ വിവിധ ആയുധങ്ങളും ഉള്‍പ്പെടും. ശത്രു അന്തര്‍വാഹിനികളുടെയും മറ്റും കണ്ണില്‍പ്പെടാതിരിക്കാനുള്ള സാങ്കേതിക വിദ്യയും ഇവയിലുണ്ട്.
TAGS: Cochin Shipyard |
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്മന്റും ഇസാഫ് ഫൗണ്ടേഷനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു
മികച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡുകള്‍ വിതരണം ചെയ്തു
ലോകത്തെ ആദ്യ ഹൈഡ്രജന്‍ കണ്ടെയ്നര്‍ ഫീഡര്‍ കപ്പല്‍ നിര്‍മിക്കുന്നത് കൊച്ചി ഷിപ്യാഡില്‍
കൊച്ചി കപ്പല്‍ശാല അഞ്ച് കപ്പലുകള്‍ നീറ്റിലിറക്കി
കൊച്ചിന് ഷിപ്പ്യാര്ഡ് ഹൂഗ്ലി യൂണിറ്റ് ജൂണില്‍ പ്രവര്‍ത്തന സജ്ജമാകും
കൊച്ചി കപ്പൽശാല നിർമിക്കുന്ന ബോട്ടുകളിൽ സീമെൻസ് സാങ്കേതിക വിദ്യ
കൊച്ചി കപ്പല്‍ശാലയില്‍ സ്വയം നിയന്ത്രിത ഇലക്ട്രിക് കപ്പലുകളുടെ നിര്‍മാണം തുടങ്ങി