കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ഹൂഗ്ലി യൂണിറ്റ് ജൂണില്‍ പ്രവര്‍ത്തന സജ്ജമാകും

Posted on: March 30, 2021

കൊച്ചി : പൊതുമേഖലയിലെ ഏറ്റവും വലിയ കപ്പല്‍നിര്‍മാണ കമ്പനിയായ ‘കൊച്ചിന്‍ ഷിപ്പ്യാര്‍ഡി’ന്റെ പശ്ചിമ ബംഗാളിലെ അത്യാധുനിക കപ്പല്‍ശാല ജൂണോടെ പ്രവര്‍ത്തന സജ്ജമാകും. 170 കോടി രൂപ മുതല്‍മുടക്കിലാണ് ബംഗാളില്‍ കപ്പല്‍ശാല പണിയുന്നത്.

ബംഗാളിലെ ഹൂഗ്ലിയിലുള്ള കപ്പല്‍ശാല ഏറ്റെടുത്താണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കേന്ദ്രം സ്ഥാപിക്കുന്നത്. ‘ഹൂഗ്ലി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ്’ എന്ന സമ്പൂര്‍ണ അനുബന്ധ കമ്പനിക്കു കീഴിലായിരിക്കും ഇതിന്റെ പ്രവര്‍ത്തനം. റോ-റോ കപ്പലുകള്‍, നദിയില്‍നിന്ന് കടലിലേക്കുള്ള ചരക്കുകടത്തിനുള്ള കപ്പലുകള്‍, യാത്രാ കപ്പലുകള്‍, ഉള്‍നാടന്‍ ജലഗതാഗതത്തിനുള്ള കപ്പലുകള്‍ എന്നിവയാവും ബംഗാളിലെ കപ്പല്‍ശാലയില്‍ നിര്‍മിക്കുക.

ഇന്ത്യന്‍ നാവിക സേനയ്ക്ക് ആവശ്യമായ മിസൈല്‍ വാഹിനി കപ്പലുകള്‍ നിര്‍മിക്കാനുള്ള 10,000 കോടി രൂപയുടെ ടെന്‍ഡറില്‍ ഏറ്റവും കുറഞ്ഞ വില സമര്‍പ്പിച്ചിരിക്കുന്നത് കൊച്ചി കപ്പല്‍ശാലയാണ്.

TAGS: Cochin Shipyard |