കൊച്ചി കപ്പല്‍ശാല അഞ്ച് കപ്പലുകള്‍ നീറ്റിലിറക്കി

Posted on: July 29, 2021

കൊച്ചി : കൊച്ചി കപ്പല്‍ നിര്‍മാണശാലയില്‍ നിര്‍മിച്ച അഞ്ച് കപ്പലുകള്‍ ഒരുമിച്ച് നീറ്റിലിറക്കി. അതിര്‍ത്തി രക്ഷാസേന (ബി.എസ്.എഫ്.) യ്ക്കു വേണ്ടി നിര്‍മിച്ച മൂന്ന് ഫോട്ടിംഗ് ബോര്‍ഡര്‍ ഔട്ട്‌പോസ്റ്റ് (എഫ്.ബി.ഒ.പി.) കപ്പലുകളും ജെ.എസ്.ഡബ്ലൂ.

ഷിപ്പിംഗ് ആന്‍ഡ് ലോജിസ്റ്റിക്‌സ് കമ്പനിക്കു വേണ്ടി നിര്‍മിച്ച രണ്ട് ചെറു ചരക്കുകപ്പലുകളുമാണ് നീറ്റിലിറക്കിയത്. കൊച്ചി ഷിപ്പ്യാര്‍ഡ് സി.എം.ഡി. മധു എസ്. നായരുടെ ഭാര്യയും എന്‍.പി.ഒ.എല്‍. (ഡി.ആര്‍.ഡി.ഒ.) സയന്റിസ്റ്റുമായകെ. റമീത് ചടങ്ങ് നിര്‍വഹിച്ചു.

ബി.എസ്.എഫ്. ഡി.ഐ.ജി. മുകേഷ് ത്യാഗി, ഷിപ്പ്യാര്‍ഡ് സി.എം.ഡി. മധു എസ്.നായര്‍, ടെക്‌നിക്കല്‍ ഡയറക്ടര്‍ ബിജോയ് ഭാസ്‌കൂര്‍, ഫിനാന്‍സ് ഡയറക്ടര്‍ വി.ജെ. ജോസ്, പ്രണബ് കെ. ഥാ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കോവിഡ് പ്രതിസന്ധിക്കിടയിലാണ് ഷിപ്പ്യാര്‍ഡ് അഞ്ച് കപ്പലുകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കിയത്.

 

TAGS: Cochin Shipyard |