ഓഹരി വിപണിയില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: April 26, 2019


മുംബൈ : ഓഹരി വിപണികള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു.  B S E സെന്‍സെക്‌സ് 336.47 പോയിന്റ് ഉയര്‍ന്ന് 39067.33 പോയിന്റിലും, നിഫ്റ്റി 112.85 പോയിന്റ് ഉയര്‍ന്ന് 11754 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ടാറ്റ സ്റ്റീല്‍, അക്‌സിസ് ബാങ്ക്, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, എന്‍ റ്റി പി സി തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

ടാറ്റാ മോട്ടോഴ്‌സ്, മാരുതി സുസുക്കി, ഭാരതി എയര്‍ടെല്‍, യെസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, വേദാന്ത തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE |