ഹെഡ്ജ് ഇക്വിറ്റീസും എ എസ് കെ വെല്‍ത്തും ധാരണയില്‍

Posted on: February 14, 2019

കൊച്ചി : മേല്‍ത്തരം സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കാന്‍ കൊച്ചി ആസ്ഥാനമായുള്ള ധനകാര്യ സേവന കമ്പനിയായ ഹെഡ്ജ് ഇക്വിറ്റീസ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എ എസ് കെ വെല്‍ത്ത് അഡൈ്വസേഴ്‌സുമായി ധാരണയിലെത്തി.

ആള്‍ട്ടര്‍നേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് , തീമാറ്റിക് പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സ്‌കീമുകള്‍, ആഗോള നിധികള്‍ തുടങ്ങിയ ഉത്പന്നങ്ങളുടെ വിതരണമാണ് ഹെഡ്ജ് ഇക്വിറ്റീസ് ഏറ്റെടുക്കുന്നത്. സമ്പന്നരും അതിസമ്പന്നുരുമായ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ളതാണ് ഈ ഉത്പന്നങ്ങള്‍. കുറഞ്ഞ നിക്ഷേപം ഒരു കോടി രൂപയാണ്.

ഹെഡ്ജ് ഗ്രൂപ്പ് സി എം ഡി അലക്‌സ് കെ ബാബു, എ എസ് കെ വെല്‍ത്ത് അഡൈ്വസേഴ്‌സ് സീനിയര്‍ മാനേജിംഗ് പാര്‍ട്‌നര്‍ പ്രകാശ് ബുലുസു എന്നിവര്‍ ചേര്‍ന്ന് ധാരണാപത്രം കൈമാറി. ഈ സാമ്പത്തിക വര്‍ഷം ഹെഡ്ജ് ഇക്വിറ്റീസിന്റെ വെല്‍ത്ത് മാനേജ്‌മെന്റ് ബിസിനസ് 1000 കോടി കടന്നതായി അലക്‌സ് കെ ബാബു പറഞ്ഞു.