എൻഎസ്ഇ – ഹെഡ്ജ് നിക്ഷേപ ബോധവത്കരണ സെമിനാർ

Posted on: April 25, 2015

Hedge-Equities-Big

ആലുവ : നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും ഹെഡ്ജ് ഇക്വിറ്റീസും സംയുക്തമായി സംഘടിപ്പിക്കുന്ന നിക്ഷേപ ബോധവത്കരണ സെമിനാർ ഇന്നു വൈകുന്നേരം അഞ്ചിന് ആലുവ മഹനാമി ഹെറിറ്റേജിൽ നടക്കും.

വിവേകപൂർണമായ നിക്ഷേപം എങ്ങനെ നടത്താം എന്നതു സംബന്ധിച്ച് വ്യക്തമായ ദിശാബോധം നിക്ഷേപകർക്ക് നല്കുന്ന പരിശീലനങ്ങൾ എൻഎസ്ഇയിലെയും ഹെഡ്ജ് ഇക്വിറ്റീസിലെയും വിദഗ്ധർ നല്കും. ഓഹരി വിപണിയിലൂടെ ഇന്ത്യയിലെ പ്രമുഖ കമ്പനികളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന എല്ലാ നിക്ഷേപകർക്കും ഈ സെമിനാർ പ്രയോജനകരമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9388175046, 9388175020 എന്നീ നമ്പറുകളിൽ ലഭ്യമാണ്.