സംരംഭകരാകാൻ വീട്ടമ്മമാർക്ക് ഹെഡ്ജ് സ്‌കൂളിൽ പരിശീലനം

Posted on: March 21, 2015

Hedge-School-Logo-big

കൊച്ചി : സംരംഭകരാകാൻ താത്പര്യമുള്ള വീട്ടമ്മമാർക്കായി കൊച്ചിയിലെ ഹെഡ്ജ് സ്‌കൂൾ ഓഫ് അപ്ലൈഡ് ഇക്കണോമിക്‌സ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. മാർച്ച് 25 ന് ആരംഭിക്കുന്ന 21 ദിവസത്തെ പരിശീലന പരിപാടിയുടെ സമയം രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയായിരിക്കും. സാമ്പത്തിക സേവന രംഗത്ത് സംരംഭങ്ങൾ തുടങ്ങാനും അവ വിജയകരമായി മുന്നോട്ടുകൊണ്ടുപോകാനുമുള്ള തുടർസഹായങ്ങളും ഹെഡ്ജ് സ്‌കൂൾ നൽകും.

ഓഹരി, മ്യൂച്വൽ ഫണ്ടുകൾ, ലിക്വിഡ് ഫണ്ടുകൾ, സർക്കാർ ബോണ്ടുകൾ, ഡിബഞ്ചറുകൾ, കമ്മോഡിറ്റി, ഗോൾഡ്, കറൻസി, ഫിക്‌സഡ് ഡെപ്പോസിറ്റ്, കമ്പനി ഡെപ്പോസിറ്റ് തുടങ്ങി എല്ലാ തരത്തിലുമുള്ള സാമ്പത്തിക സേവനങ്ങൾ സംബന്ധിച്ചും പരിശീലനം നൽകും. പരിപാടി വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് പൂർണമായി പ്രവർത്തനസജ്ജമായ ഇൻക്യുബേഷൻ സെന്ററും സ്ഥാപിച്ചുനൽകും. വിവരങ്ങൾക്ക് 0484-3102044 എന്ന നമ്പറിലോ [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.