ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന് 11 കോടി രൂപ അറ്റാദായം

Posted on: November 13, 2018

 

കൊച്ചി : ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന് നടപ്പ് സാമ്പത്തികവർഷം രണ്ടാം ക്വാർട്ടറിൽ 11 കോടി രൂപ അറ്റാദായം. മുൻ വർഷം ഇതേകാലയളവിൽ 0.51 കോടിയായിരുന്നു അറ്റാദായം. സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാം ക്വാർട്ടറിൽ വരുമാനം 17 ശതമാനം വർധിച്ച് 1837 കോടി രൂപയായി. മുൻ വർഷം ഇതേകാലയളവിൽ 1,566 കോടിയായിരുന്നു അറ്റാദായം. പ്രതിയോഹരി വരുമാനം 0.22 രൂപ.

ആസ്റ്റർ 2018-19 സാമ്പത്തികവർഷത്തെ ആദ്യത്തെ ആറുമാസക്കാലത്ത് വരുമാനം 16 ശതമാനം വർധിച്ച് 3,612 കോടിയായി. മുൻ വർഷം ഇതേകാലയളവിൽ 3,123 കോടിയായിരുന്നു വരുമാനം. നികുതിക്ക് ശേഷമുള്ള ലാഭം 23 കോടി രൂപ.മുൻ വർഷം ഇതേകാലയളവിൽ 76 കോടി രൂപ നഷ്ടത്തിലായിരുന്നു.