26
Friday
April 2024
April 2024
അപ്പോളോ ടയേഴ്‌സിന് 11 ശതമാനം വില്പന വളർച്ച
Posted on: November 6, 2017
ന്യൂഡൽഹി : അപ്പോളോ ടയേഴ്‌സ് സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാം ക്വാർട്ടറിൽ 3,418 കോടി രൂപ വിറ്റുവരവ് നേടി. മുൻ വർഷം ഇതേകാലയളവിൽ 3066 കോടിയായിരുന്നു വില്പന. 11 ശതമാനം വളർച്ച കൈവരിച്ചു. അറ്റാദായം 140 കോടി രൂപ.
നടപ്പ് സാമ്പത്തികവർഷത്തെ ആദ്യത്തെ ആറുമാസക്കാലത്ത് (ഏപ്രിൽ – സെപ്റ്റംബർ) വിറ്റുവരവ് 6676 കോടി രൂപ. മുൻവർഷം ഇതേകാലത്ത് വിറ്റുവരവ് 6359 കോടി രൂപ. അറ്റദാായം 228 കോടി രൂപ. വില്പന ഉയർന്നെങ്കിലും അസംസ്‌കൃതവസ്തുക്കളുടെ വിലവർധന മാർജിനുകളെ സമ്മർദ്ദത്തിലാക്കിയെന്ന് അപ്പോളോ ടയേഴ്‌സ് ചെയർമാൻ ഓംകാർ എസ് കൻവാർ പറഞ്ഞു.
TAGS: 2017-18 Q2 Results | Apollo Tyres | Apollo Tyres Q2 Results | Q2 Results |
News in this Section