ജിയോജിത്തിന് രണ്ടാം ക്വാർട്ടറിൽ 87.44 കോടി വരുമാനം

Posted on: October 26, 2017

കൊച്ചി : ജിയോജിത് ഫിനാൻഷ്യൽ സർവീസസിന് നടപ്പു സാമ്പത്തിക വർഷം രണ്ടാം ക്വാർട്ടറിലെ മൊത്ത വരുമാനം 8 ശതമാനം വർധിച്ച് 87.44 കോടി രൂപയായി. അറ്റാദായം 23 ശതമാനം വർധിച്ച് 16.87 കോടി രൂപയായി. രണ്ടാം ക്വാർട്ടറിൽ നികുതിക്കു മുൻപുള്ള ലാഭം 18 ശതമാനം വർധിച്ച് 26.92 കോടി രൂപയായി.

കമ്പനിയുടെ ഇടപാടുകാരുടെ മൊത്തം ആസ്തി ഈ കാലയളവിൽ 35,000 കോടി രൂപയോളമായി. ഇക്കാലയളവിൽ 22,000 പുതിയ നിക്ഷേപകരെ ചേർക്കാൻ കഴിഞ്ഞു.

മ്യൂച്വൽ ഫണ്ട് വിതരണ ബിസിനസിൽ കൂടുതൽ ശ്രദ്ധിക്കാനുള്ള കമ്പനിയുടെ തീരുമാനത്തെ തുടർന്ന് ഈ രംഗത്തെ വരുമാനത്തിൽ 113 ശതമാനത്തിന്റെ വളർച്ചയുണ്ടായതായി ജിയോജിത് മാനേജിംഗ് ഡയറക്ടർ സി. ജെ ജോർജ് അറിയിച്ചു.