വാട്‌സ്ആപ്പിലൂടെ ഐ.പി.ഒ. അപേക്ഷയ്ക്ക് സംവിധാനം ഒരുക്കി ജിയോജിത്

Posted on: March 3, 2022

കൊച്ചി : നിക്ഷേപ സേവനദാതാക്കളായ ജിയോജിത് വാട്‌സപ്പിലൂടെ ഐ.പി.ഒയ്ക്ക് അപേക്ഷിക്കാന്‍ സംവിധാനം ഒരുക്കി. വാട്‌സപ്പിലൂടെയുള്ള ഐ.പി.ഒ. അപേക്ഷ സേവനം ഇ.ഐ.പി.ഒ. സംവിധാനത്തിലൂടെയാണ് സാധ്യമാകുന്നത്.

ജിയോജിത് ഇടപാടുകാര്‍ക്ക് മറ്റ് ആപ്പുകളുടെ സഹായമില്ലാതെ തന്നെ വാട്പ് ചാറ്റ് വിന്റോയിലൂടെ ഏത് ഐ.പി.ഒകള്‍ക്കും അപേക്ഷിക്കാന്‍ ഈ സംവിധാനത്തിലൂടെ കഴിയും.

ഡിജിറ്റല്‍ സംവിധാനത്തിലൂടെ നിക്ഷേപകര്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിനുള്ള ജിയോജിതിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വാട്‌സ് ആപ്പിലൂടെ ഐ.പി.ഒ. സേവനം ആരംഭിച്ചിരിക്കുന്നതെന്നു ജിയോജിത് ചീഫ് ഡിജിറ്റല്‍ ഓഫീസര്‍ ജയദേവ് എം. വസന്തം അറിയിച്ചു.