രണ്ട് പുതിയ ഇക്വിറ്റി ബാസ്‌കറ്റുകള്‍ പുറത്തിറക്കി ജിയോജിത്

Posted on: September 26, 2022

കൊച്ചി : പ്രമുഖ നിക്ഷേപ സേവന കമ്പനിയായ ജിയോജിത് തങ്ങളുടെ സ്മാര്‍ട്ട്‌ഫോളിയോസിന്റെ ഭാഗമായി സെലക്റ്റ്, എല്‍എംഎസ് (ലാര്‍ജ്, മിഡ്, സ്‌മോള്‍) എന്ന പേരില്‍ രണ്ട് വ്യത്യസ്ത ഇക്വിറ്റി ബാസ്‌കറ്റുകള്‍ പുറത്തിറക്കി. ആഗോള ഓഹരി സൂചിക നിര്‍മാതാക്കളായ എംഎസിഐ പ്രത്യേകമായി രൂപകല്പ്പന ചെയ്ത
ഇന്‍ഡക്‌സുകളെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ ഇക്വിറ്റി ബാസ്‌കറ്റുകള്‍.

ഇതോടെ ജിയോജിത് സ്മാര്‍ട്ട്‌ഫോളിയോസ് ബാസ്‌കറ്റുകളുടെ എണ്ണം 14 ആയി. എംഎസിഐ ഇന്ത്യ ഡൊമസ്റ്റിക് ഐഎംഐ (ഇന്‍വെസ്റ്റബിള്‍ മാര്‍ക്കറ്റ് ഇന്‍ഡക്‌സസ്) സെലക്റ്റ് സബ് ഇന്‍ഡസ്ട്രീസ് സൂചികയെ അടിസ്ഥാനമാക്കിയുള്ളതാണ് ജിയോജിത്തിന്റെ സെലക്റ്റ് ബാസ്‌കറ്റ്. അതേസമയം എംഎസിഐ ഇന്ത്യ
ഡൊമസ്റ്റിക് ഐഎംഐ സെലക്റ്റ് 30 സൂചികയെ അടിസ്ഥാനമാക്കിയുള്ളതാണ് എല്‍എംഎസ്. സെലക്റ്റ് ബാസ്‌കറ്റില്‍ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക അഞ്ച് ലക്ഷം രൂപയാണ്. എല്‍എംഎസില്‍ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 10 ലക്ഷം രൂപയാണ്. ഇത് ജിയോജിത് ഉപയോക്താക്കള്‍ക്ക് മാത്രമുള്ളതാണ്.

ആഭ്യന്തര വിപണിയിലെ ലാര്‍ജ്, മിഡ്, സ്‌മോള്‍ ക്യാസെഗ്മെന്റുകളുടെ പ്രകടനം അളക്കുന്ന സൂചികയായ എംഎസിഐ ഡൊമസ്റ്റിക് ഐഎംഐ ഇന്‍ഡക്‌സാണ് പുതിയ രണ്ട് സൂചികകളുടെയും മാനദണ്ഡം
ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതോ പ്രവര്‍ത്തിക്കുന്നതോ ആയ ആഭ്യന്തര, വിദേശീയവുമായ നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് സൂചികകളുടെ വൈവിധ്യമാര്‍ന്ന തെരഞ്ഞെടുപ്പ് പ്രധാനമാണെന്ന് എംഎസിഐ, എപിഎസി, ഇന്‍ഡെക്‌സ് ഉത്പന്നങ്ങളുടെ തലവന്‍ ഡഗ്ലസ്വാള്‍സ്പറഞ്ഞു.

ഓഹരി വിപണിയില്‍ നിക്ഷേപിക്കാനുള്ള മാര്‍ഗങ്ങള്‍ വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ബാസ്‌കറ്റുകള്‍ അവതരിപ്പിക്കുന്നതെന്ന് ജിയോ ജിത്എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ജോണ്‍സ് ജോര്‍ജ് പറഞ്ഞു.

 

TAGS: Geojit |